|    Jul 20 Fri, 2018 8:02 am
FLASH NEWS

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മൈക്രോബയോളജി ലാബ് അടച്ചു; രോഗികള്‍ വലഞ്ഞു

Published : 13th September 2017 | Posted By: fsq

 

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മൈക്രോബയോളജി ലാബ് ഇന്നലെ ഉച്ചയോടെ അടച്ചു ജീവനക്കാര്‍ പോയെന്നു പരാതി. സംഭവത്തെ തുടര്‍ന്ന് രോഗികള്‍ വലഞ്ഞു. രാവിലെ മുതല്‍ വൈകീട്ട്് മൂന്നു വരെയാണ് മൈക്രോബയോളജി ലാബിന്റെ പ്രവര്‍ത്തനം. ഇന്നലെ ഉച്ചയോടെ ലാബ് അടച്ചു ജീവനക്കാര്‍ പോവുകയായിരുന്നു. തുടര്‍ന്ന് കൂട്ടികളുടെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ കഴിയുന്ന ഒമ്പത് മാസം പ്രായമായ കുഞ്ഞിന്റെ നട്ടെല്ല് തുളച്ച് വെള്ളമെടുത്ത് കള്‍ച്ചര്‍ ചെയ്യുന്നതിനായി മൈക്രോബയോളജി ലാബില്‍ എത്തിയപ്പോള്‍ ലാബ് അടിച്ചുപൂട്ടിയ നിലയിലായിരുന്നു. 1.30ഓടെയാണ് നട്ടെല്ല് തുളച്ചെടുത്ത സാംപിളുമായി കുഞ്ഞിന്റെ ബന്ധുക്കള്‍ ലാബിലെത്തിയത്. ലാബ് പൂട്ടിയതിനാല്‍ നിര്‍ധന കുടുംബത്തില്‍പ്പെട്ട ഇവര്‍ 600 രൂപയോളം മുടക്കി സ്വകാര്യ ലാബില്‍ പരിശോധനയ്ക്കു സാംപിള്‍ കൊടുക്കേണ്ടി വന്നു. മൈക്രോ ബയോളജി ലാബില്‍ സൗജന്യമായി ചെയ്യുന്ന പരിശോധനയ്ക്കാണ് 600 രൂപ മുടക്കേണ്ടി വന്നത്. തുടര്‍ന്ന് കുട്ടികളുടെ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും വിവിധ പരിശോധനയ്ക്കായി സാംപിളുമായി വന്നവര്‍ക്കും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വന്നു. ഇതു വലിയ സാമ്പത്തിക നഷ്ടത്തിനിടയാക്കിയതോടെ രോഗികളുടെ ബന്ധുക്കള്‍ പ്രതിഷേധത്തിലാവുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി ആശുപത്രി അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന രോഗികളുടെ ആവശ്യം ശക്തമായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss