|    Nov 25 Sat, 2017 7:15 am
FLASH NEWS

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റുകളില്ല ; കുട്ടികളുടെ ആശുപത്രിയില്‍ മരുന്ന് വിതരണം അവതാളത്തില്‍

Published : 13th August 2017 | Posted By: fsq

 

ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ മരുന്ന് വിതരണത്തിന് ജീവനക്കാരില്ല.തുടര്‍ന്ന്് മരുന്ന് വിതരണം പ്രതിസന്ധിയില്‍. മൂന്ന് പേര്‍ ജോലി ചെയ്തിരുന്നിടത്ത് ഒരാള്‍ മാത്രമാണ് മരുന്ന് വിതരണത്തിനുള്ളത്.  ഇക്കാരണത്താല്‍ മരുന്നുനായി ഫാര്‍മസിക്ക് മുന്നില്‍ മണിക്കൂറുകള്‍ നില്‍ക്കേണ്ടിവരുന്നതായി രോഗികളുടെ ബന്ധുക്കള്‍ പറയുന്നു. ക്യൂവില്‍ നിന്ന് കൗണ്ടറില്‍ എത്തുമ്പോള്‍ മരുന്ന് ഇല്ലെങ്കില്‍ രോഗികളുടെ ബന്ധുക്കള്‍ വീണ്ടും ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നു. നാല് ഫാര്‍മസിസ്റ്റുകളായിരുന്നു കുട്ടികളുടെ ആശുപത്രിയിലുണ്ടായിരുന്നത്.  അതില്‍ ഒരാള്‍ 2016 നവംബറില്‍ പെന്‍ഷനായി. മറ്റൊരാള്‍ ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ നീണ്ട അവധിയിലാണ്. ശേഷിക്കുന്ന രണ്ടു ഫാര്‍മസിസ്റ്റുകളാണ് രണ്ടു ഷിഫ്റ്റുകളിലായി ഡ്യൂട്ടി ചെയ്യുന്നത്. നാലുപേര്‍ ഉണ്ടായിരുന്നപ്പോള്‍ രാവിലെ ഡ്യൂട്ടിക്ക് മൂന്നുപേരും. ഉച്ചകഴിഞ്ഞ് ഷിഫ്റ്റില്‍ ഒരാളുമായിരുന്നു ജോലി ചെയ്തിരുന്നത്. ഇപ്പോള്‍ മൂന്ന് പേര്‍ ഡ്യൂട്ടി ചെയ്തിരുന്ന സ്ഥലത്ത് ഒരാള്‍ മാത്രമായതാണ് മരുന്നു വിതരണത്തിന് കാലതാമസം നേരിടാന്‍ കാരണം. വിവിധ തരം പനിബാധിച്ച് എത്തുന്ന രോഗികളുടെ എണ്ണത്തിന് വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതിനനുസരിച്ച് ജീവനക്കാരെ നിയമിച്ച് മരുന്നുവിതരണം കാര്യക്ഷമമാക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുണ്ടായിട്ടുണ്ട്. ആവശ്യത്തിന് ഫാര്‍മസിസ്റ്റ് ഇല്ലെന്നുള്ള വിവരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. പിഎസ്‌സി നിയമനം വരുന്നതുവരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കണമെന്നാണ് അസോസിയേഷന്‍ ഭാരവാഹികളും രോഗികളുടെ ബന്ധുക്കളും ആവശ്യപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക