|    Aug 23 Wed, 2017 1:49 pm
FLASH NEWS

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനും യുവാവും ഏറ്റുമുട്ടി

Published : 11th August 2017 | Posted By: fsq

 

ആര്‍പ്പൂക്കര: വണ്‍വേ സമ്പ്രദായം തെറ്റിച്ച് ആശുപത്രി കോംപൗണ്ടില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ സെക്യുരിറ്റി ജീവനക്കാരന്‍ തടഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഇരുവരും സംര്‍ഷത്തിലായി. മെഡിക്കല്‍ കോളജ്് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സാബുവും (45) ബൈക്കിലെത്തിയ ആര്‍പ്പൂക്കര സ്വദേശി അനിലു(25)മാണ് സംഘര്‍ഷവും അടിപിടിയും ഉണ്ടായത്. സാബു ആശുപത്രി സൂപ്രണ്ടിനു നല്‍കിയ പരാതി ഗാന്ധിനഗര്‍ പോലിസിനു കൈമാറി. ഇന്നലെ രാവിലെ 11ന് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മോര്‍ച്ചറി ഗേറ്റിനു മുന്നിലാണ് സംഭവം. അത്യാഹിത വിഭാഗം ഗേറ്റിലൂടെയാണ് ആശുപത്രിയിലെത്തുന്ന വാഹനങ്ങള്‍ അകത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് മോര്‍ച്ചറി ഗേറ്റിലൂടെ പുറത്തേക്കു പോവണം. ഏഴു മാസം പിന്നിട്ട വണ്‍വേ സമ്പ്രദായം നിലവില്‍ വന്നിട്ട്. എന്നാല്‍ ബൈക്കിലെത്തിയ അനില്‍ പുറത്തേക്ക് വാഹനം പോവുന്ന ഗേറ്റിലൂടെ അകത്തേക്ക് കയറാന്‍ ശ്രമിച്ചു. ഇതു തടയാന്‍ ശ്രമിച്ച സാബുവിനെ ബൈക്ക് ഇടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ലെന്നും തുടര്‍ന്ന് അല്‍പം കഴിഞ്ഞ് അനില്‍ നടന്നുവന്ന് സാബുവിന്റെ കഴുത്തിന് പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പിടികൂടി പോലിസ് എയ്ഡ് പോസ്റ്റില്‍ ഇരുത്തിയ ശേഷം പോലിസ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന സിപിഒ മുഹമ്മദ് ഷെഫീക്കിനെ അറിയിച്ചു. അദ്ദേഹമെത്തി ഇരുവരെയും അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അനില്‍ പിന്നീട് ആശുപത്രി വിട്ടു. സാബു നിരീക്ഷണ വിഭാഗത്തില്‍ കഴിയുകയാണ്. സെക്യൂരിറ്റി ജീവനക്കാരനെ അകാരണമായി മര്‍ദ്ദിച്ച കേസില്‍ ജാമ്യമില്ല വകുപ്പ് അനുസരിച്ച് കേസെടുക്കണമെന്ന് സുരക്ഷാ ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന യുവാവും അരോപിച്ചു. ഗേറ്റില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മര്‍ദ്ദനവിവരം ആശുപത്രി അധികൃതര്‍ പോലിസിന് കൈമാറി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക