|    Jan 24 Tue, 2017 6:31 am

മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം; നിര്‍മാണപ്രവര്‍ത്തനം രണ്ടാംഘട്ടം തുടങ്ങി

Published : 17th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: അത്യാധുനിക സംവിധാനങ്ങളുമായി മെഡിക്കല്‍ കോളജിലെ പുതിയ അത്യാഹിത വിഭാഗത്തിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഏകദേശം 5 കോടിയോളം രൂപ മുടക്കിയാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതിന്റെ പകുതിയോളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരത്തെതന്നെ പൂര്‍ത്തിയായിക്കഴിഞ്ഞ ിരുന്നു. മെഡിക്കല്‍ കോളജിന്റെ പ്രധാന പ്രവേശന കവാടത്തിന് സമീപം മെയിന്‍ റോഡിനോട് ചേര്‍ന്നാണ് പുതിയ അത്യാഹിത വിഭാഗം സജ്ജമാക്കുന്നത്.രണ്ട് നിലകളിലായാണ് ഈ സംവിധാനം ഒരുക്കുന്നത്. ഒന്നാം നിലയും രണ്ടാം നിലയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി ലിഫ്റ്റ്, റാമ്പ് സൗകര്യങ്ങള്‍ ഒരുക്കും. എക്‌സ്‌റേ, അള്‍ട്രാ സൗണ്ട് സ്‌കാന്‍, സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ തുടങ്ങിയ അടിയന്തര പരിശോധനകളെല്ലാംതന്നെ ഈ ബ്ലോക്കിലെ തറനിരപ്പിന് താഴെ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്. തറനിരപ്പില്‍ റിസപ്ഷന്‍, ട്രയേജ്, വിവിധ അത്യാഹിത വിഭാഗങ്ങ ള്‍, സര്‍ജിക്കല്‍ ഐസിയു, മെഡിക്കല്‍ ഐസിയു, ഓപ്പറേഷന്‍ തിയേറ്ററുകള്‍,  പ്രീ ഓപറേഷന്‍ പോസ്റ്റ് ഓപറേഷന്‍ മുറികള്‍, 80 കിടക്കകളുള്ള ഒബ്‌സര്‍വേഷന്‍ റൂം എന്നിവയാണ് സജ്ജമാക്കുന്നത്. ട്രോമ കെയറിന് വളരെയേറെ പ്രാധാന്യം നല്‍കിയാണ് പുതിയ അത്യാഹിത വിഭാഗം ഒരുക്കുന്നത്. നിലവിലെ 3 ഓപറേഷന്‍ തിയേറ്ററുകള്‍ക്ക് പകരം പുതിയ അത്യാഹിത വിഭാഗത്തില്‍ 8 ഓപറേഷന്‍ തിയേറ്ററുകള്‍ ഉണ്ടാകും. വിവിധ സ്‌പെഷ്യാലിറ്റികളായ സര്‍ജറി, ന്യൂറോ സര്‍ജറി, ഓര്‍ത്തോപീഡിക്‌സ് എന്നിവയ്ക്കും സെപ്റ്റിക് ഓപറേഷന്‍ തിയേറ്റര്‍, സര്‍ജറി പ്രൊസീജിയര്‍ റൂം, ഓര്‍ത്തോ പ്രൊസീജിയര്‍ റൂം എന്നിങ്ങനെയാണ് ഓപറേഷന്‍ തിയേറ്ററുകള്‍ ക്രമീരിച്ചിരിക്കുന്നത്. പുതിയ അത്യാഹിത വിഭാഗത്തിലേക്ക് വരുന്ന വാഹനങ്ങള്‍ വണ്‍വേയായി നിലവിലെ അത്യാഹിത വിഭാഗം വഴിയുള്ള സമാന്തര റോഡ് വഴി പുറത്ത് പോകാവുന്നതാണ്. ആംബുലന്‍സുകളും മറ്റ് അത്യാവശ്യ വാഹനങ്ങളും പാര്‍ക്കു ചെയ്യുന്നതിനായി നിലവിലെ അത്യാഹിത വിഭാഗത്തിന് സമീപമായി പാര്‍ക്കിംഗ് സൗകര്യവും ഒരുക്കുന്നതാണ്. ആറുമാസത്തിനകം ഈ സംവിധാനം പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയുന്ന വിധത്തിലുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണെന്ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷര്‍മദ് അറിയിച്ചു. പ്രതിദിനം ഏകദേശം ആയിരത്തോളം രോഗികള്‍ എത്തുന്ന സ്ഥലമാണ് മെഡിക്കല്‍ കേ ാളജിലെ അത്യാഹിത വിഭാഗം. പുതിയ സംവിധാനം വരുന്നതോടെ ചികിത്സതേടിയെത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍ കഴിയുമെന്നും സൂപ്രണ്ട് അറിയിച്ചു. ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. എസ് എസ്. സന്തോഷ് കുമാറും ഡോ. ജോബി ജോണുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക