|    Nov 21 Wed, 2018 1:35 am
FLASH NEWS

മെഡിക്കല്‍ കോളജ് അഡ്മിഷന്‍ കൗണ്ടറില്‍ സംഘര്‍ഷം

Published : 29th August 2018 | Posted By: kasim kzm

കോഴിക്കോട്: മെഡിക്കല്‍ കോളജ് അഡ്മിഷന്‍ കൗണ്ടറില്‍ അഡ്മിഷന്‍ ബുക്ക് നല്‍കാന്‍ ആളില്ലാതിരുന്നത് സംഘര്‍ഷത്തിനിടയാക്കി.
രോഗം ബാധിച്ചും അത്യാഹിതത്തില്‍ പെട്ടും കാഷ്വാലിറ്റിയില്‍ എത്തിപ്പെടുന്നവര്‍ക്കും തുടര്‍ ചികില്‍സ ലഭിക്കാന്‍ വാര്‍ഡുകളില്‍ കിടത്തി ചികില്‍സക്ക് പോകേണ്ടുന്നതിനും അഡ്മിഷന്‍ ബുക്ക് അത്യാവശ്യമാണ്. രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടു വരെ ഒ പി യിലാണ് അഡ്മിഷന്‍ ബുക്ക് നല്‍കിക്കൊണ്ടിരുന്നത്. പതിവായി ഉച്ചക്ക് രണ്ടു മുതലാണ് കാഷ്വാലിറ്റി കൗണ്ടറില്‍ നിന്നും അഡ്മിഷന്‍ ബുക്ക് വിതരണം ചെയ്തു വരുന്നത്. എന്നാല്‍ ഇന്നലെ ഉച്ചക്ക് രണ്ടിനു ശേഷം അഡ്മിഷന്‍ കൗണ്ടറില്‍ ബുക്ക് നല്‍കാന്‍ ആളില്ലായിരുന്നു. രണ്ട് മണിക്കൂറോളം കാത്തിരുന്നിട്ടും അഡ്മിഷന്‍ ബുക്ക് നല്‍കാന്‍ ആളില്ലാത്തതിനാല്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ ക്ഷുഭിതരാവുകയും സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് ആശുപത്രി സൂപ്രണ്ട് ഡോ. കെ ജി സജിത്ത് കുമാര്‍ സ്ഥലത്തെത്തി. പോലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസെത്തി രംഗം ശാന്തമാക്കുകയായിരുന്നു.
നാലോടെയാണ് ഒ പി വിഭാഗത്തില്‍ നിന്നും അഡ്മിഷന്‍ ബുക്ക് നല്‍കാന്‍ ഉദ്യോഗസ്ഥന്‍ അത്യാഹിത വിഭാഗത്തിലെത്തിയത്. ഒ പി അഡ്മിഷന്‍ കൗണ്ടറില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രശ്‌നത്തിനിടയാക്കിയതെന്ന് പറയപ്പെടുന്നു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss