|    Jul 22 Sat, 2017 4:25 pm
FLASH NEWS

മെഡിക്കല്‍ കോളജ്: അടുത്ത അധ്യയനവര്‍ഷത്തെ അഡ്മിഷന് നടപടി തുടങ്ങി

Published : 15th July 2017 | Posted By: fsq

 

ചെറുതോണി: അടുത്ത അധ്യയനവര്‍ഷം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് പുതിയ അഡ്മിഷന്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷ മെഡിക്കല്‍ കൗണ്‍സിലിന് നല്‍കിയ പശ്ചാത്തലത്തില്‍ ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന നടപടികള്‍ ഊര്‍ജിതപ്പെടുത്താന്‍ കലക്ടറേറ്റില്‍ ചേ ര്‍ന്ന ഉന്നതതല അവലോകന യോഗം തീരുമാനിച്ചു. 300 കിടക്കകളുള്ള ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ നിര്‍മാണം ഡിസംബറോടെ പൂര്‍ത്തിയാക്കാന്‍ യോഗം കിറ്റ്‌കോയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി. നിര്‍മാണ പുരോഗതിയിലെ പോരായ്മ പരിഹരിക്കാന്‍ 29ന് എം.പിയും എം.എല്‍.എയും അടക്കമുള്ള ജനപ്രതിനിധികള്‍ സൈറ്റ് സന്ദര്‍ശിച്ചശേഷം കലക്ടറേറ്റില്‍ കിറ്റ്‌കോ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അവലോകനയോഗം ചേരും. തുടര്‍ന്ന് മന്ത്രിയുടെ അധ്യക്ഷതയില്‍ ഓഗസ്റ്റില്‍ യോഗം ചേര്‍ന്ന് നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കും. പുതിയ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിനും പഴയ വിദ്യാര്‍ഥികളെ തിരികെ കൊണ്ടുവരുന്നതിനുമാണ് നടപടിയെടുക്കുന്നത്. കോളജിനാവശ്യമായ  തസ്തിക സൃഷ്ടിക്കാനാ.വശ്യമായ നടപടികളും ആരംഭിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ സൗകര്യങ്ങളും ഡിസംബറിനു മുമ്പ് ഏര്‍പ്പെടുത്തിയെന്നുറപ്പാക്കാന്‍ യോഗം പ്രിന്‍സിപ്പലിനെ ചുമതലപ്പെടുത്തി.പണി പൂര്‍ത്തിയായ പുതിയ ട്രൈബല്‍ ഹോസ്റ്റലിലേക്ക് വിദ്യാര്‍ഥികളെ മാറ്റുന്നത് വേഗത്തില്‍ പൂര്‍ത്തിയാക്കും.അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ,ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വി എ ജോര്‍ജ്, ആരോഗ്യ മന്ത്രിയുടെ സ്‌പെഷ്യല്‍ െ്രെപവറ്റ് സെക്രട്ടറി കെ ഗോപകുമാര്‍,അസിസ്റ്റ ന്റ് പ്രൈവറ്റ്‌സെക്രട്ടറി എന്‍ ഹരികുമാര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക