|    Nov 22 Thu, 2018 1:26 am
FLASH NEWS

മെഡിക്കല്‍ കോളജ്് ആശുപത്രിയില്‍ മാലിന്യക്കൂമ്പാരം

Published : 30th August 2018 | Posted By: kasim kzm

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രയില്‍ മാലിന്യം സംസ്‌കരിക്കാതെ കൂട്ടിയിരിക്കുന്നത് രോഗികള്‍ക്കും കൂട്ടിയിരിപ്പുകാര്‍ക്കും ഭീഷണിയാകുന്നു. പ്രളയാനന്തരകാലത്ത് ശുചീകരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ട സമയത്ത് മാലിന്യം കൂട്ടിയിരിക്കുന്നത് അധികൃതരുടെ ശ്രദ്ധക്കുറവാണെന്ന് ആരോപണമുയരുന്നു. പ്ലാസ്റ്റിക്, ഖരമാലിന്യമാണ് അത്യാഹിത വിഭാഗത്തിന് മുന്നില്‍ കുമിഞ്ഞുകൂടുന്നത്. ഏഴു വര്‍ഷം മുമ്പ് തകര്‍ന്ന ഇന്‍സിനറേറ്റര്‍ കെട്ടിടത്തിന് മുന്‍വശത്ത് മാലിന്യചാക്കുകള്‍ കെട്ടിടത്തിന്റെ ഉയരത്തേക്കാള്‍ മാലിന്യ മലയായി മാറിയിരിക്കയാണ്.
മാസങ്ങളായുള്ള ഭക്ഷ്യാവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങള്‍ കൂട്ടിയിരിക്കുന്നതിനാല്‍ വഴി നടക്കാനാവാത്തവിധം ദുര്‍ഗന്ധം വമിക്കുകയാണെന്ന് നാട്ടുകാരും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിയിരിപ്പുകാരും ജീവനക്കാരും പറയുന്നു. പകര്‍ച്ചവ്യാധി പടരാന്‍ സാധ്യയുള്ള സമയത്താണ് ഇങ്ങനെ മാലിന്യം കൊണ്ടുതള്ളുന്നത്.
നിപാവന്ന സമയത്തെ ഐസൊലേഷന്‍ വാര്‍ഡും ഇതിനു സമീപത്താണ്. തൊട്ടടുത്ത് തന്നെയാണ് ആശുപത്രി അടുക്കള. ഇവിടെ വെച്ചാണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്നത്. ആശുപത്രി മാലിന്യങ്ങള്‍ കത്തിക്കുന്ന ഇന്‍സിനറേറ്റര്‍ കേടായതിനുശേഷം പ്ലാസ്റ്റിക്, ഖരമാലിന്യങ്ങള്‍ സംസ്‌കരിക്കുവാന്‍ സംവിധാനമില്ല. ആശുപത്രി പരിസരത്ത് തന്നെ മാലിന്യങ്ങള്‍ കുഴിച്ചുമൂടുന്ന രീതിയാണ് നടപ്പിലാക്കിയിരിക്കുന്നത്.
മെഡിക്കല്‍ കോളജ് പരിസരത്ത് ഗ്രൗണ്ടിനു സമീപം എസ്‌കവേറ്റര്‍ ഉപയോഗിച്ച് കുഴിച്ചുമൂടിയിരുന്നത് പകര്‍ച്ചവ്യാധി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നാട്ടുകാര്‍ തടഞ്ഞതോടെ അതും സാധിക്കുന്നില്ല. 26.5 കോടിയുടെ പദ്ധതിയില്‍ മാലിന്യസംസ്‌കരണത്തിനായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപ്പിലായില്ല.
ആശുപത്രി വികസനസമിതി ഒരു കോടിയുടെ ഫണ്ട് ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുവാന്‍ വകയിരുത്തിയിട്ടുണ്ടെങ്കിലും തീരുമാനം വര്‍ഷങ്ങളായി നീണ്ടു പോകുകയാണ്. മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി മുന്‍കൈയെടുക്കേണ്ട ആരോഗ്യ വകുപ്പു തന്നെയാണ് ആശുപത്രിക്കു മുന്നില്‍ മാലിന്യം കൂട്ടിയിരിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss