|    Feb 27 Mon, 2017 10:20 pm
FLASH NEWS

മെഡിക്കല്‍ കോളജുകള്‍ മികവിന്റെ കേന്ദ്രമാക്കും: മന്ത്രി കെ കെ ശൈലജ

Published : 14th November 2016 | Posted By: SMR

കോട്ടയം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടനത്തിനു ശേഷം വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു മന്ത്രി. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നതാണ്. എന്നാല്‍ അസൗകര്യങ്ങളുണ്ട്. ആധുനിക സാങ്കേതിക സൗകര്യങ്ങളുടേയും ജീവനക്കാരുടെയും കുറവും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാനായി കേരളത്തിലെ അഞ്ചു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളും മെച്ചപ്പെടുത്തും. പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി മെഡിക്കല്‍ കോളജുകളിലെ തിരക്ക് കുറക്കും. ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ആര്‍ദ്രം പദ്ധതി രോഗി സൗഹൃദ ആശുപത്രികളാണ് ലക്ഷ്യമിടുന്നത്. ജനറല്‍ വാര്‍ഡുകള്‍ വൃത്തിയുള്ളതും നിലവാരമുള്ളതാക്കിമാറ്റും. പശ്ചാത്തല സൗകര്യം വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനു നിലവിലുള്ള 1961ലെ സ്റ്റാഫ് പാറ്റേണ്‍ പുനപ്പരിശോധിക്കും. പ്രൈമറി ഹൈല്‍ത്ത് സെന്ററുകള്‍ മുതല്‍ താലൂക്ക്, ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളജിലും ജീവനക്കാരുടെ കുറവു നികത്തും. ഈ സര്‍ക്കാര്‍ വന്നതിനുശേഷം ആരോഗ്യ രംഗത്തു മാത്രമായി 1000ത്തോളം നിയമനം നടത്തി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കാര്‍ഡിയോളജി വിഭാഗത്തിന് പുതിയ കാത്ത് ലാബും കാന്‍സര്‍ വിഭാഗത്തിനു പുതിയ ലീനിയര്‍ ആക്്‌സിലേറ്ററും അനുവദിച്ചതായി ആരോഗ്യ മന്ത്രി പറഞ്ഞു. സുരേഷ് കുറുപ്പ് എംഎല്‍എ, മുന്‍ എംഎല്‍എ വി എന്‍ വാസവന്‍, ഡിഎംഇ ഡോ. റംലബീവി,  മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍  ഡോ. ജോസ് ജോസഫ്, ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍,ആര്‍എംഓ ഡോ. ആര്‍ പി രജ്ജിന്‍ പങ്കെടുത്തു. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വിവിധ വിഭാഗങ്ങളും മന്ത്രി സന്ദര്‍ശിച്ചു. നെഫ്രോളജി വിഭാഗത്തിലെത്തിയ മന്ത്രി ഡയാലിസിസിന് വിധേയരാവാന്‍ എത്തിയവരെ കണ്ടു. പുരുഷന്മാരുടേയും സ്ത്രീകളുടേയും മെഡിക്കല്‍ വാര്‍ഡിലും ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് 60 കിടക്കകളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയ അയ്യപ്പ വാര്‍ഡിലുമുള്ള ക്രമീകരണങ്ങള്‍ പരിശോധിച്ചു. ചികില്‍സയില്‍ കഴിയുന്നവരോടും കൂട്ടിരിപ്പുകാരോടും രോഗ വിവരങ്ങള്‍ മന്ത്രി ആരാഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day