|    Jan 25 Wed, 2017 5:16 am
FLASH NEWS

മെഡിക്കല്‍ കോളജുകളെ കശാപ്പ് ചെയ്യാനുള്ള ശ്രമം അനുവദിക്കില്ല: ചെന്നിത്തല

Published : 9th July 2016 | Posted By: SMR

പാരിപ്പള്ളി:കേരളത്തില്‍ അനുവദിച്ച എല്ലാ മെഡിക്കല്‍ കോളജുകളും എല്‍ഡിഎഫ് അധികാരമേറ്റ ശേഷം ഇല്ലായ്മ ചെയ്യാനുള്ള നടപടി സ്വീകരിക്കുന്നത് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ഇക്കൊല്ലം എംബിബിഎസ് പ്രവേശനം മുടങ്ങാതിരിക്കാന്‍ ഇടത് സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ചാത്തന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാരിപ്പള്ളിയില്‍ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാ ജില്ലകളിലും ഓരോ മെഡിക്കല്‍ കോളജെന്ന ലക്ഷ്യമായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഉണ്ടായിരുന്നത്. അഞ്ച് മെഡിക്കല്‍ കോളജ് ഉണ്ടായിരുന്ന സ്ഥാനത്താണ് ഇതെന്ന് ഓര്‍ക്കണം.
എകെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മെഡിക്കല്‍ എന്‍ജിനീയറിങ് രംഗം സ്വകാര്യമേഖലയ്ക്ക് കൂടി പങ്കാളിത്തമുള്ളതാക്കിയത്. അതുവഴി അന്യ സംസ്ഥാനത്തെ പഠനം കേരളീയന് ഒരു പരിധി വരെ ഒഴിവാക്കാനായി. അന്തര്‍സംസ്ഥാന മെഡിക്കല്‍ ലോബിയെ സഹായിക്കാന്‍ വേണ്ടി സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഇല്ലാതാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാരിന്റെ അനാസ്ഥ മൂലം 1030 മെഡിക്കല്‍ സീറ്റുകള്‍ നഷ്ടപ്പെട്ടു. ഇതില്‍പകുതി 25000 രൂപയ്ക്കുള്ളതാണ്. ഏഴ് മെഡിക്കല്‍ കോളജുകളില്‍ ഇത്തവണ പ്രവേശനമില്ല. പാരിപ്പള്ളി മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ശൂരനാട് രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. പ്രേമചന്ദ്രന്‍ എംപി മുഖ്യപ്രഭാഷണം നടത്തി. അഡ്വ.രാജേന്ദ്രപ്രസാദ്, പ്രതാപവര്‍മ്മതമ്പാന്‍, നെടുങ്ങോലം രഘു, എംഎ സത്താര്‍,മണ്ണയം നൗഷാദ്,അഡ്വ. സിമ്മിലാല്‍, പ്രദീപ്, മുരളി, ഷംസുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക