|    Jul 27 Thu, 2017 12:24 am
FLASH NEWS

മെഡിക്കല്‍ കോളജില്‍ സിടി സ്‌കാനിങ് യന്ത്രം നിലച്ചു

Published : 16th September 2016 | Posted By: SMR

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സിടി സ്‌കാന്‍ യന്ത്രം പ്രവര്‍ത്തനം നിലച്ചിട്ട് രണ്ടു ദിവസമായി. രോഗികള്‍ സ്‌കാനിങ്ങിനായി സ്വകാര്യ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്.
ഇത് അത്യാഹിതവിഭാഗത്തില്‍ ഗുരുതരാവസ്ഥയിലെത്തിപ്പെടുന്ന രോഗികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. രണ്ടു സ്‌കാനിങ് യന്ത്രമുണ്ടായിട്ടും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ട സ്‌കാനിങ് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ അധികാരികളുടെ താല്‍പര്യമെടുക്കുന്നില്ല. ദിവസേന 150ല്‍ പരം രോഗികള്‍ സ്‌കാനിങ്ങിനായി ഇവിടെയെത്തുന്നുണ്ട്. 600 രൂപയാണ് സ്‌കാനിങിന് ഈടാക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളില്‍ 1500 മുതല്‍ രണ്ടായിരം വരെ ഈടാക്കുന്നുണ്ട്. മലബാറിന്റെ സമീപ ജില്ലകളില്‍ നിന്നും രോഗികള്‍ വിദഗ്ധചികില്‍സയ്ക്കായി മെഡിക്കല്‍ കോളജിനേയാണ് ആശ്രയിക്കുന്നത്. സ്‌കാനിങ് യന്ത്രത്തിന്റെ സര്‍വീസ് നടത്തിവന്നിരുന്നത് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്.
20 ലക്ഷം രൂപയാണ് കമ്പനി ആവശ്യപ്പെട്ടത്. 20 ലക്ഷം മുടക്കിയാല്‍ തന്നെ ഗ്യാരണ്ടി പറയാന്‍ സാധിക്കില്ലെന്നും കാലപ്പഴക്കം ചെന്ന സിടി സ്‌കാന്‍ യന്ത്രഭാഗങ്ങള്‍ കിട്ടാന്‍ പ്രയാസമാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
നാല് വര്‍ഷം മുമ്പ് ആശുപത്രി വികസനസമിതി പുതിയ സ്‌കാനിങ് .യന്ത്രത്തിന് സര്‍ക്കാറില്‍ നിന്ന് അനുമതി വാങ്ങിയിരുന്നു. എന്നാല്‍ ഭരണാനുമതി ലഭിച്ചിട്ടും 64 സ്ലൈസ് അത്യാധുനിക സിടി സ്‌കാന്‍ മെഡിക്കല്‍ കോളജില്‍ ഇതുവരെ സ്ഥാപിച്ചിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക