|    Jun 22 Fri, 2018 3:00 pm
FLASH NEWS

മെഡിക്കല്‍ കോളജില്‍ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്

Published : 4th June 2018 | Posted By: kasim kzm

കളമശേരി: രണ്ടുപേര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സംഘര്‍ഷം. നാലുപേര്‍ക്ക് പരിക്ക്.
ആലുവ ശിവഗിരി സ്വദേശികളായ താന്തോന്നിമുഗള്‍ മധു, പാപ്പനംകോട്ടില്‍ അഖില്‍, മുന്‍ ചോട്ടില്‍ ഹരീഷ്, കള്ളിക്കാട് കുടി സന്ദീപ് എന്നിവരാണ് ആക്രമണത്തില്‍ പരിക്കേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. സംഭവത്തില്‍ എടത്തല സ്വദേശിയായ അജേഷ്(35)നെ കളമശ്ശേരി പോലിസ് കസ്റ്റഡിയിലെടുത്തു.
വൈകീട്ട് അഞ്ചരയോടെ എടത്തലയില്‍ വച്ച് അജേഷും മധുവും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും ഏറ്റുമുട്ടുകയും ചെയ്തു. ഇതില്‍ മധുവിന് പരിക്കേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
വിവരം അറിഞ്ഞ് രാത്രി ഒമ്പതോടെ മധുവിന്റെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി. ഈ സമയം  അവിടെ ഉണ്ടായിരുന്ന അജേഷുമായി വാക്കേറ്റമുണ്ടാവുകയും അജേഷ് കത്തിയെടുത്ത് വീശിയതില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. രണ്ടുപേരുടെ കൈയ്ക്കും ഒരാളുടെ തുടയ്ക്കും കുത്തേറ്റതായി പോലിസ് പറഞ്ഞു. ആക്രമണത്തിനിടെ പോലിസ് എയ്ഡ് പോസ്റ്റും തകര്‍ന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss