|    Dec 11 Tue, 2018 5:23 am
FLASH NEWS

മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ സ്ഥാപിക്കാന്‍ എംഎല്‍എമാരുടെ കൂട്ടായ്മ

Published : 31st May 2018 | Posted By: kasim kzm

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററുകള്‍ സ്ഥാപിക്കുന്നതിന് ജില്ലയിലെ എംഎല്‍എമാര്‍ തങ്ങളുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 1,48,50,000 രൂപ അനുവദിച്ചു. വെന്റിലേറ്ററുകള്‍ വാങ്ങുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി ഉത്തരവ് പുറപ്പെടുവിച്ചു.
മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററുകളുടെ കുറവുകാരണം രോഗികള്‍ നേരിടുന്ന പ്രയാസം ജില്ലാ കലക്ടറാണ് ഡിഡിസി യോഗത്തില്‍ എംഎല്‍എമാരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ഓരോ വെന്റിലേറ്ററിനും 13.5 ലക്ഷം രൂപ വീതമാണ് ചെലവ് വരുന്നത്. പ്രൊജക്ട് നടപ്പില്‍ വരുത്തുന്നതിന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനിച്ചതുപ്രകാരം സര്‍ക്കാരില്‍ നിന്ന് ഇക്കാര്യത്തിന് തുക ചെലവഴിക്കാന്‍ പ്രത്യേകാനുമതി ലഭ്യമാക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss