|    Jun 29 Thu, 2017 6:06 pm
FLASH NEWS

മെഡിക്കല്‍ കോളജില്‍ വകുപ്പുമേധാവികളുമായി ആരോഗ്യമന്ത്രി ചര്‍ച്ച നടത്തി

Published : 6th November 2016 | Posted By: SMR

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ ആരോഗ്യമന്ത്രിക്കു മുന്നില്‍ ലേബര്‍റൂം മുതല്‍ ശ്മശാനം വരെയുള്ള വിവിധ മേഖലകളിലെ പ്രശ്‌നങ്ങളുമായി വകുപ്പു മേധാവികള്‍. പ്രിന്‍സിപ്പല്‍ ഡോ. പി പി ശശിധരന്‍, സൂപ്രണ്ടുമാരായ ഡോ. ശ്രീജയന്‍, ഡോ. മോഹന്‍കുമാര്‍, ഡോ. കുര്യാക്കോസ്, എ പ്രദീപ്കുമാര്‍ എംഎല്‍എ എന്നിവരാണ് ചര്‍ച്ചക്ക് നേതൃത്വം നല്‍കിയത്. മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ പ്രസവത്തിനുള്ള സൗകര്യം വര്‍ധിപ്പിക്കണമെന്ന് ഗൈനക്കോളജി മേധാവി ഡോ. സുമംഗലദേവി ആവശ്യപ്പെട്ടു. 50 കോടി ചെലവിട്ട് പുതിയ കെട്ടിടം പണിതിട്ടും ലേബര്‍ റൂം പുതിയകെട്ടിടത്തിലേക്ക് മാറ്റിയില്ല. ഗര്‍ഭിണികള്‍ ഇപ്പോഴും ദുരിതം പേറുകയാണ്. കേന്ദ്രത്തിന്റെ എന്‍ഡിപിസി ഫണ്ട് ലഭിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനെ സെലക്ട് ചെയ്യണമെന്ന് ഇഎന്‍ടി വകുപ്പ് മേധാവി ആവശ്യപ്പെട്ടു. കാന്‍സര്‍ രോഗികളുടെ ക്ഷേമത്തിന് വേണ്ടി കാന്‍സര്‍ സൊസൈറ്റി രൂപീകരിക്കണമെന്ന് റേഡിയോ തെറാപ്പി മേധാവി ഡോ. അജയകുമാര്‍ പറഞ്ഞു. മാവൂരിലെ കാന്‍സര്‍ സെന്റര്‍ ഉടന്‍ രോഗികള്‍ക്കായി തുറന്നു കൊടുക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.വാര്‍ഡുകളും ഐസിയുവിലും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ന്യൂറോസര്‍ജറി മേധാവി ഡോ. രാജീവ് പറഞ്ഞു. ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് ജനറല്‍ മെഡിസിന്‍ മേധാവി ഡോ. തുളസീധരന്‍ പറഞ്ഞു. ഹൃദ്രോഗികള്‍ക്ക് സൂപ്പര്‍സ്‌പെഷ്യാലിറ്റിയില്‍ സൗകര്യങ്ങള്‍ ഇല്ലെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. സി ജി സജീവ് പറഞ്ഞു. രണ്ടാമത്തെ കാത്തലാബിന്റെ ഫണ്ട് ഉടനെ ലഭ്യമാക്കണമെന്നും ഡോക്ടര്‍ പറഞ്ഞു. ദന്തല്‍ കോളജില്‍ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും ഇല്ലെന്ന് ദന്തല്‍ കോളജ് പ്രതിനിധി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക