|    Mar 25 Sat, 2017 1:37 am
FLASH NEWS

മെഡിക്കല്‍ കോളജില്‍ യുവതി നാല് പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി

Published : 2nd July 2016 | Posted By: SMR

ആര്‍പ്പുക്കര: മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തില്‍ യുവതി നാല് പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി. കുമളി അണക്കര കീച്ചേരിയില്‍ ബിജുവിന്റെ ഭാര്യ സുജ(33)യാണ് ശസ്ത്രക്രിയയിലൂടെ നാലു പെണ്‍കുട്ടികള്‍ക്കു ജന്മം നല്‍കിയത്. ഇന്നലെ രാവിലെ 9.50നാണ് ശസ്ത്രക്രിയയിലൂടെ കൂട്ടികളെ പുറത്തെടുത്തത്.
യുവതിയും കുട്ടികളും പൂര്‍ണ ആരോഗ്യ സ്ഥിതിയിലാണ്. സുജയെ ശസ്ത്രക്രിയക്കു ശേഷം തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റി. നാലു കുട്ടികളില്‍ മൂന്നുപേര്‍ ഒരു കിലോയ്ക്ക് മുകളില്‍ തൂക്കവും ഒരുകുട്ടി തൊള്ളായിരം ഗ്രാം തൂക്കവുമുള്ളതിനാല്‍ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ജൂണ്‍ രണ്ടിനാണ് ഡോ. ഗിരിജകുമാരിയുടെ യൂനിറ്റില്‍ സുജയെ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനയ്ക്കു ശേഷം നടത്തിയ സ്‌കാനിങിലാണ് നാല് കുട്ടികള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടത്.
തുടര്‍ന്ന് വിദഗ്ധ ചികില്‍സ നല്‍കി വരുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു സുജയുടെ പ്രസവ തിയ്യതി. ഈ ദിവസം ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചെങ്കിലും സ്വാഭാവിക പ്രസവം നടക്കാതിരുന്നതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നു.
ബിജുവിനും സുജയ്ക്കും അഞ്ചര വയസ്സുള്ള മറ്റൊരു പെണ്‍കുട്ടികൂടിയുണ്ട്. ഇതോടെ അഞ്ച് പെണ്‍ മക്കളുടെ മാതാപിതാക്കളായി ഈ ദമ്പതികള്‍.
കഴിഞ്ഞ ദിവസം ഒരു പ്രസവത്തില്‍ മൂന്ന് ആണ്‍കുട്ടികള്‍ക്ക് ജന്മ നല്‍കിയ ചങ്ങനാശ്ശേരി മാമ്മൂട് പള്ളിക്കുന്നേല്‍ ജേക്കബിന്റെ ഭാര്യ ജ്യോതി (36) മരണപ്പെട്ടത് ചികില്‍സാ പിഴവെന്ന് ആരോപണവും പരാതിയും ഉള്ളതിനാല്‍ ജീവനക്കാര്‍ സുജയെയും കുട്ടികളെയും വളരെ ശ്രദ്ധാപൂര്‍വമാണ് ചികില്‍സ നടത്തുന്നത്.

(Visited 25 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക