|    Jul 21 Sat, 2018 7:33 am
FLASH NEWS

മെഡിക്കല്‍ കോളജില്‍ മരംവീണ് രണ്ട് വാഹനങ്ങള്‍ തകര്‍ന്നു

Published : 6th August 2017 | Posted By: fsq

 

മുളങ്കുന്നത്ത്കാവ്: കനത്ത കാറ്റിലും മഴയിലും മെഡിക്കല്‍കോളജ് ആശുപത്രിക്ക് മുന്നിലെ മരം വീണ് രണ്ട് വാഹനങ്ങള്‍ തകര്‍ന്നു. വാഹനത്തിലുണ്ടായിരുന്നവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 11.30ന് മെഡിക്കല്‍ കോളജ് നെഞ്ചുരോഗ ആശുപത്രിക്ക് മുന്നിലാണ് സംഭവം. മുളംങ്കുന്നത്ത്കാവില്‍ ടാക്‌സി ആയി ഓടുന്ന മുണ്ടത്തിക്കോട് സ്വദേശി രാജന്റെ റിറ്റ്‌സ് കാറും കുമ്പളങ്ങളാട് സ്വദേശി ദാസന്റെ അംബാസിഡര്‍ കാറുമാണ് അപകടത്തില്‍ തകര്‍ന്നത്. റിറ്റ്‌സ് കാര്‍ പൂര്‍ണമായും അംബാസിഡര്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഇരുവാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ കാറില്‍ നിന്ന് ഇറങ്ങി അല്‍പ്പ നേരത്തിന് ശേഷമാണ് അപകടമുണ്ടായത്. സാധാരണ ഓട്ടമില്ലെങ്കില്‍ കാറില്‍ ഇരിക്കാറാണ് പതിവ്. മഴ പെയ്യുന്നത് കണ്ട് അപകടത്തിന് തൊട്ടുമുന്‍പ് തൊട്ടടുത്ത ഷെഡിലേക്ക് മാറിയിരിക്കുകയായിരുന്നു. മരം വീണതോടെ ഇതുവഴിയുള്ള ഗതാഗതം രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു. വടക്കാഞ്ചേരിയില്‍ നിന്നും അഗ്നിശേമന വിഭാഗമെത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗത യോഗ്യമാക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss