|    Oct 24 Wed, 2018 6:12 am
FLASH NEWS

മെഡിക്കല്‍ കോളജില്‍ പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ കത്തിക്കുന്നു

Published : 24th March 2018 | Posted By: kasim kzm

കളമശ്ശേരി: എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ കത്തിക്കുന്നു.  മെഡിക്കല്‍ കോളജിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസിന് സമീപം വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലേക്ക് പോവുന്ന വഴിക്ക് സമീപം മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കുഴികള്‍ എടുത്ത് അതില്‍ സിറിഞ്ച് ഉള്‍പ്പെടെ പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കുകയാണ്.
ഇതില്‍ നിന്നും ഉയരുന്ന പുക രോഗികള്‍ക്കും മറ്റും ദുരിതമാവുകയാണ്്. മെഡിക്കല്‍ കോളജില്‍ മാലിന്യം കത്തിക്കുന്ന ഇന്‍സിനറേറ്റര്‍ തകരാറിലായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അറ്റകുറ്റപണികള്‍ നടത്തി പ്രവര്‍ത്തന സജ്ജമാക്കാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്കോ പൊതുമരാത്ത് വകുപ്പ് അധികൃതര്‍ക്കോ കഴിഞ്ഞിട്ടില്ല.
പുതിയ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നതിന് പുതിയ ടെണ്ടര്‍ നടപടികള്‍ നടത്തിയെങ്കിലും നിര്‍മാണ പ്രവര്‍ത്തനം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എങ്ങും എത്തിയില്ല അതേസമയം മെഡിക്കല്‍ കോളജില്‍ ഇതിന് മുന്‍പും പ്ലാസ്റ്റിക്ക് മാലിന്യം കത്തിച്ചിരുന്നു.
ഇതിനെതിരേ നഗരസഭ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് നോട്ടിസ് നല്‍കിയെങ്കിലും നഗരസഭയുടെ ഭാഗത്ത് നിന്നും മേല്‍നടപടികള്‍ ഒന്നും ഉണ്ടായില്ലന്ന് ആക്ഷേപമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss