|    Jan 16 Tue, 2018 11:13 pm
FLASH NEWS

മെഡിക്കല്‍ കോളജില്‍ ചൂണ്ടുപലകകള്‍ സ്ഥാപിച്ചു

Published : 4th July 2016 | Posted By: SMR

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കാംപസിലെത്തിയാല്‍ വഴിതെറ്റാതിരിക്കാന്‍ വഴികാട്ടിയായി പുതിയ ചൂണ്ടുപലകകള്‍ സ്ഥാപിച്ചു. 5 ലക്ഷത്തോളം രൂപമുടക്കി എസ്ബിടിയുടെ സാമ്പത്തിക സഹായത്തോടെ മീഡിയ സെല്ലും പീഡ് സെല്ലും സംയുക്തമായാണ് ചൂണ്ടുപലകകള്‍ സ്ഥാപിച്ചത്.
35,000 ലധികം ജനങ്ങളാണ് വിവിധ ആവശ്യങ്ങള്‍ക്കായി ദിനംപ്രതി ഇവിടെ എത്തുന്നത്. മെഡിക്കല്‍ കോളജ്, ആശുപത്രി, എസ്എസ്ബി, എസ്എടി ആശുപത്രി, മോര്‍ച്ചറി, ശ്രീചിത്ര തിരുനാള്‍ ആശുപത്രി, റീജ്യനല്‍ ക്യാന്‍സര്‍ സെന്റര്‍, ഡെന്റല്‍ കോളജ്, നഴ്‌സിങ് കോളജ്, ഫാര്‍മസി കോളജ്, പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, അച്യുതമേനോന്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഡിഎംഇ ഓഫിസ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളും വിഭാഗങ്ങളും ഈ കാംപസിലുണ്ട്.
5 കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന കാംപസിലെത്തിയാല്‍ വഴിയറിയാതെ അലയുന്നവരാണ് ബഹുഭൂരിപക്ഷവും. ഇവരുടെ പ്രശ്‌നങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി. മെഡിക്കല്‍ കോളജിലെ എല്ലാ സ്ഥാപനങ്ങളുടേയും സ്ഥാനങ്ങള്‍ നിര്‍ണയിക്കുന്ന 15 അടി പൊക്കവും 20 അടി വീതിയുമുള്ള രണ്ട് കൂറ്റന്‍ ലാന്‍ഡ്മാര്‍ക്ക് മാപ്പുകള്‍ മെഡിക്കല്‍ കോളജിന്റെ പ്രവേശന കവാടത്തിന് സമീപത്തും ഒപി ബ്ലോക്കിലേക്കുള്ള റോഡിന്റെ തുടക്കത്തിലും സ്ഥാപിച്ചിട്ടുണ്ട്.
കാംപസിനുള്ളില്‍ കടന്നാല്‍ ഓരോ ചെറിയ ജങ്ഷനിലും കോര്‍ണര്‍ ഡയറക്ഷന്‍ ബോര്‍ഡുകളും ബ്ലഡ് ബാങ്ക്, മെഡിക്ക ല്‍ കോളജ്, എസ്എസ്ബി എന്നിവിടങ്ങളില്‍ വലിയ 3 ഡിപ്പാര്‍ട്ട്‌മെന്റ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വിവിധ വിഭാഗങ്ങളിലായി 56 ഡിപ്പാര്‍ട്ട്‌മെന്റ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day