|    Jul 21 Fri, 2017 6:14 am
FLASH NEWS

മെഡിക്കല്‍ കോളജില്‍ കാത്ത്‌ലാബ് വൈകുന്നു

Published : 5th October 2016 | Posted By: Abbasali tf

കോഴിക്കോട്: മെഡിക്കല്‍ കോ ളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ കാത്ത്‌ലാബ് സ്ഥാപിക്കാത്തതിനാല്‍ ഹൃദ്രോഗികള്‍ ദുരിതത്തിലാവുന്നു. മലബാറിലെ സമീപജില്ലകളില്‍ നിന്നും നിരവധി പേര്‍ ഹൃദ്രോഗചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിനെയാണ് ആശ്രയിക്കുന്നത്. കാത്ത്‌ലാബില്‍ ആന്‍ജിയോഗ്രാം-ആന്‍ജിയോപ്ലാസ്റ്റിക്കായി മൂന്നു മാസം വരെ കാത്തിരിക്കേണ്ടിവരുന്നു. 2011 ലാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ ആദ്യമായി കാത്ത്‌ലാബ് സ്ഥാപിച്ചത്. 2000ത്തിലധികം പരിശോധനകള്‍ പഴയ കാത്ത്‌ലാബില്‍ ചെയ്തു. ഉപകരണത്തിന് സാധ്യമായതിലും കൂടുതല്‍ പരിശോധനകള്‍ നടത്തിയതോടെ യന്ത്രം പണിമുടക്കി. ഇതോടെയാണ് പുതിയ കാത്ത്‌ലാബ് വാങ്ങുവാന്‍ നിശ്ചയിച്ചത്. ദിനംപ്രതി 25 ഓളം പേരാണ് ഹൃദ്രോഗ പരിശോധനകള്‍ നടത്തുന്നത്. 6500 രൂപയാണ് ഫീസ് ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ 9000 രൂപ വരെ ഈടാക്കുന്നു. കെഎംസി ല്‍ മുഖേന കാത്ത്‌ലാബ് വാങ്ങുന്നതിനാണ് അപേക്ഷ നല്‍കിയത്. ആകെ അഞ്ചരകോടി രൂപ ചെലവു വരും. കോഴിക്കോടിനൊപ്പം ആവശ്യപ്പെട്ട തൃശൂര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ കാത്ത്‌ലാബ് സ്ഥാപിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് മറ്റിടങ്ങളില്‍ കാത്ത്‌ലാബ് സ്ഥാപിച്ചത്. സര്‍ക്കാര്‍ ഫണ്ട് ലഭിച്ചാല്‍ പരിശോധന ഫീസും കുറയും. മെഡിക്കല്‍ കോളജ് വികസന സമിതിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചതോടെ ഉപകരണങ്ങള്‍ വാങ്ങാനുള്ള ഫണ്ടും കുറഞ്ഞിരിക്കയാണ്. കഴിഞ്ഞ വികസന സമിതി യോഗത്തില്‍ ഫണ്ട് ഇല്ലാത്തതു കാരണം ആശുപത്രിയില്‍ പുതിയ ഉപകരണങ്ങള്‍ വാങ്ങാനുള്ള തീരുമാനങ്ങള്‍ ഒന്നും തന്നെ എടുത്തിരുന്നില്ല. വികസനസമിതി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് നീങ്ങുന്നതെന്ന പരാതിയുണ്ട്‌

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക