|    Oct 21 Sat, 2017 2:12 pm
FLASH NEWS

മെഡിക്കല്‍ കോളജില്‍ കട്ടിലുകള്‍ പുറത്തു കിടന്ന് നശിക്കുന്നു

Published : 5th August 2017 | Posted By: fsq

 

മെഡിക്കല്‍ കോളജ്: വാര്‍ഡില്‍ അറ്റകുറ്റപ്പണിയുടെ ബാഗമായി കട്ടിലുകള്‍ ഉള്‍പ്പടെയുള്ള ഫര്‍ണീച്ചര്‍ കിടന്ന് നശിക്കുന്നു.. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 12-ാം വാര്‍ഡായ റേഡിയോ തെറാഫിക് വാര്‍ഡ് പുതുക്കിപ്പണിയുന്നതിനെതുടര്‍ന്നാണ് കട്ടിലുകള്‍ നശിക്കുന്നത്. ഉപയോഗിച്ചിരുന്ന തുരുമ്പ് പിടിക്കാത്തതും കേടുപാടുകള്‍ സംഭവിക്കാത്തുമായ കട്ടിലുകള്‍ ഉള്‍പടെയുള്ള സാധനങ്ങളാണ് മഴയത്തും വെയിലത്തും കിടന്ന് നശിക്കുന്നത്.  12ാം വാര്‍ഡിന്റെ സൈഡില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ മുകളിലും മറ്റ് പലയിടങ്ങളിലുമായാണ് ഇവ കൂട്ടിയിട്ടിരിക്കുന്നത്. അറ്റകുറ്റപ്പണി കഴിയുമ്പോഴേക്കും പുതിയവ വാങ്ങേണ്ട അവസ്ഥയിലാവും. മവയും വെയിലുമേല്‍ക്കാതെ സൂക്ഷിക്കാന്‍ സ്ഥലമുണ്ടെന്നിരിക്കെയാണ് ഈ അലംഭാവം.  എസ്എടിയിലും സമാനസ്ഥിതിയാണുള്ളത്. മെഡിക്കല്‍ കോളജ് കാംപസിനുള്ളില്‍ വിവിധയിടങ്ങളിലും കട്ടില്‍, ട്രിപ്സ്റ്റാന്റ്, ട്രോളി, വീല്‍ചെയര്‍ അലമാര തുടങ്ങിയ നിരവധി സാധനങ്ങളും കൂട്ടിയിട്ട് നശിക്കുന്നുണ്ട്. എസ്എടിയില്‍ വര്‍ഷങ്ങള്‍ക്ക് മുുമ്പ് വികലാംഗര്‍ പണിയെടുക്കുന്ന വര്‍ക്ക്‌ഷോപ്പ് നിലവിലുണ്ടായിരുന്നതിനാല്‍ കേടാവുന്ന സാധനങ്ങള്‍ അറ്റകുറ്റപ്പണികള്‍ ചെയ്തിരുന്നു. ഇപ്പോള്‍ അതുമില്ല. മെഡിക്കല്‍ കോളജില്‍ ഒരു സെന്റര്‍ വര്‍ക്ക് ഷോപ്പ് നിലവിലുണ്ടെങ്കിലും പ്രയോജനമില്ലാത്ത അവസ്ഥയിലാണ്. കേടാവുന്ന സാധനങ്ങള്‍ അറ്റകുറ്റപ്പണിയെടുക്കുന്നതിന് പകരം പുതിയത് വാങ്ങുകയാണ് പതിവ്. അതും നിലവാരം കുറഞ്ഞതും വിലകുറഞ്ഞതും.  ഇതെല്ലാം ചിലര്‍ക്ക് നേട്ടം കൊയ്യാനുള്ള തന്ത്ര—മെന്നാണ് ആക്ഷേപം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക