|    Jun 24 Sun, 2018 4:32 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മെഡിക്കല്‍ കോളജിലെ മോര്‍ച്ചറി പ്രവര്‍ത്തനം ഭാഗികംമനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

Published : 25th January 2017 | Posted By: fsq

 

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് മോര്‍ച്ചറി പൂര്‍ണമായും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാത്തതിന്റെ കാരണം വിശദീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനും സൂപ്രണ്ടിനും നോട്ടീസയച്ചു. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ എ,ബി,സി എന്നിങ്ങനെ മൂന്നു വിഭാങ്ങളിലായി ആറ് വീതം മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമുണ്ട്.  ഇതില്‍ സി ഫ്രീസര്‍ പ്രവര്‍ത്തന രഹിതമാണ്. എ ഫ്രീസറിന്റെ ഇലക്ട്രിക്കല്‍ ഉപകരണത്തിന് ഭാഗികമായി തകരാറുണ്ട്. ബി വിഭാഗം മാത്രമാണ് മുടക്കമില്ലാതെ പ്രവര്‍ത്തിക്കുന്നത്. ബന്ധുക്കളില്ലാത്ത മൃതദേഹങ്ങള്‍ 15 ദിവസംവരെ സൂക്ഷിക്കേണ്ടി വരാറുണ്ട്. അപകടമരണങ്ങളും അസ്വഭാവിക മരണങ്ങളും ഉണ്ടാവുമ്പോഴും മൃതദേഹങ്ങള്‍ ഇതേ മോര്‍ച്ചറിയിലാണ് സൂക്ഷിക്കുന്നത്. പുതിയ മോര്‍ച്ചറിയുടെ നിര്‍മാണം വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയെങ്കിലും പൂര്‍ത്തിയായിട്ടില്ല. ഫലത്തില്‍ മൃതദേഹങ്ങളോട് അനാദരവാണ് കാണിക്കുന്നതെന്ന് പൊതുപ്രവര്‍ത്തകനായ പി കെ രാജു സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. ഫെബ്രുവരി 21ന് കേസ് പരിഗണിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss