|    Apr 27 Fri, 2018 10:34 am
FLASH NEWS

മെഡിക്കല്‍ കോളജിന്റെ ശോചനീയാവസ്ഥ: ആശുപത്രിയ്ക്ക് മുന്നില്‍ സായാഹ്‌നധര്‍ണ

Published : 19th May 2017 | Posted By: fsq

 

മുളങ്കുന്നത്തക്കാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ശോചിനിയാവസഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടും നിര്‍മ്മാണംപൂര്‍ത്തികരിച്ച കാത്തലാബ്, ട്രോമകെയര്‍,ഡെകെയര്‍,ഐസിയു എന്നിവ തുറക്കണമെന്നും ആശുപത്രി വികസന സമിതി പുനസംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് കൊട്ടേക്കാട് ഫെറേന സമിതിയുടെ ആഭിമുഖ്യത്തില്‍  മെഡിക്കല്‍ കോളജ് ആശുപത്രിയക്ക് മുന്നില്‍ സായഹ്ന  ധര്‍ണ നടുത്തി. സീറോ മലബാര്‍ സഭ വക്താവ് പി ഐ ലാസര്‍മാസറ്റര്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളജിലെ പ്രശനങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫെറോന  പ്രസിഡന്റ് ജോണ്‍സണ്‍ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.  കൊട്ടേക്കാട്  ഫെറോന പള്ളി വികാരി ഫാ. ജോജ്ജു ആളുര്‍ മുഖ്യപ്രഭാഷണം നടത്തി.  തൃശുര്‍ അതിരുപത പാസറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ.മേരി റെജിന ആമുഖപ്രഭാഷണംനടുത്തി. സി വി കുരിയാക്കോസ്, സി എല്‍ ഇഗനേഷ്യസ്, അഡ്വ.ബൈജുജോസഫ്, ജെസ്സി ലോനപ്പന്‍, ഇ ടി ജോണ്‍സണ്‍, ഇ ജെ ഷാജു, ടോണിജോസ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss