|    Jul 20 Fri, 2018 10:45 am
FLASH NEWS

മെഡിക്കല്‍ കോളജിനെ പുനരുജ്ജീവിപ്പിക്കാന്‍ പുനര്‍ജനി ക്യാംപ് ഇന്നു തുടങ്ങും

Published : 25th September 2017 | Posted By: fsq

 

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍കോളജിനെ പുനഃരുജ്ജീവിപ്പിക്കാന്‍ എന്‍എസ് എസ് ടെക്‌നിക്കല്‍ സെല്‍ പുനര്‍ജ്ജനി ക്യാംപ് ഇന്ന് തുട ങ്ങും. യഥാസമയം അറ്റകുറ്റപ്പണികള്‍ നടക്കാതെ ഉപയോഗ ശൂന്യമായിക്കിടക്കുന്ന വിലപിടിപ്പുള്ള ഉപകരണങ്ങളായ ഓപ്പറേഷന്‍ ടേബിളുകള്‍, നെബുലൈസറുകള്‍, ബി പി അപ്പാരറ്റസ് കട്ടിലുകള്‍, ഡ്രിപ്പ് സ്റ്റാന്റു കള്‍, ട്രോളികള്‍, വീല്‍ചെയറുകള്‍, ആംബുലന്‍സ്, വാട്ടര്‍ടാങ്ക്, എന്നിവ പുനഃരുജ്ജീവിപ്പിക്കുകയാണ് പുനര്‍ജ്ജനി ക്യാംപിന്റെ ലക്ഷ്യം. സംസ്ഥാനത്തെ ഇരുന്നൂറോളം സാങ്കേതിക വൈദഗ്ധ്യവും പ്രവൃത്തിപരിചയവുമുള്ള എന്‍ജിനീയറിങ്-പോളിടെക്‌നിക് വിദ്യാര്‍ഥികളാണ് മെഡി ക്കല്‍കോളജിന്റെ പുനഃരുജ്ജീവനത്തിനെത്തുന്നത്. സാങ്കേതിക വിദ്യാഭ്യാസ ഡയരക്ടര്‍ ഡോ. കെ പി ഇന്ദിരാദേവിയാണ് നേതൃത്വം. ഓണം അവധിക്കാലത്ത് നടത്തിയ 46 ക്യാംപുകളിലൂടെ 22 കോടിയില്‍പരം രൂപ വിലമതിക്കുന്ന ആസ്തികള്‍ നേരെയാക്കി. ഇന്ന് തുടങ്ങുന്ന മെഗാ ക്യാംപിലൂടെ ചുരുങ്ങിയത് മൂന്നു കോടി രൂപയുടെ ആസ്തികളെങ്കിലും സൃഷ്ടിക്കാനാവുമെന്ന പ്രതീക്ഷയുണ്ടെന്ന് എന്‍എസ്എസ് ടെക്‌നിക്കല്‍ സെല്‍ സംസ്ഥാന പ്രോഗ്രാം കോ-ഓഡിനേറ്റര്‍ അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss