|    Jul 20 Fri, 2018 6:33 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മെഡിക്കല്‍ കോളജിനെതിരേ കേസെടുത്ത് വിശദീകരണം തേടി

Published : 11th November 2017 | Posted By: fsq

 

തിരുവനന്തപുരം: എസ്എടിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തുന്ന രോഗികള്‍ക്ക് നിലത്തുകിടത്തി ചികില്‍സ നല്‍കുന്നതിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് വിശദീകരണം തേടി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാത്ത് ഐസിയുവില്‍ ചികില്‍സയ്‌ക്കെത്തുന്ന ഹൃദ്രോഗികള്‍ക്ക് പഴക്കംചെന്ന കിടക്കകള്‍ നല്‍കുന്നതിനെതിരേയും കമ്മീഷന്‍ കേസെടുത്തു. ഇരു പരാതികളിലും ആരോഗ്യ സെക്രട്ടറി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, എസ്എടി സൂപ്രണ്ട്, കെഎച്ച്ആര്‍ഡബ്ല്യൂഎസ് എംഡി എന്നിവര്‍ നാലാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് നിര്‍ദേശം നല്‍കി. റിപോര്‍ട്ട് ലഭിച്ചശേഷം കേസുകള്‍ പരിഗണിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss