|    Nov 24 Fri, 2017 5:42 am
FLASH NEWS

മെഡിക്കല്‍ കുംഭകോണം സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം: യുഡിഎഫ്

Published : 6th August 2017 | Posted By: fsq

 

കൊല്ലം:  കേരളത്തിലുള്‍പ്പടെ നൂറില്‍പരം മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കാന്‍ കോടികളുടെ ഹവാല ഇടപാടുകള്‍ നടത്തിയ മെഡിക്കല്‍ കുംഭകോണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ സി രാജന്‍ ആവശ്യപ്പെട്ടു. യുഡിഎഫ് കൊല്ലം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം ചെയര്‍മാന്‍ പി ആര്‍ പ്രതാപചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഫിലിപ്പ് കെ തോമസ്, പ്രതാപവര്‍മ്മ തമ്പാന്‍, സൂരജ് രവി, രത്‌നകുമാര്‍, തൊടിയില്‍ ലൂക്മാന്‍, തമ്പി പുന്നത്തല, കെ സോമയാജി, ജമീര്‍ലാല്‍, ഫ്രാന്‍സി ജോണ്‍, ജോര്‍ജ്ജ് ഡി കാട്ടില്‍, പ്രസാദ് നാണപ്പന്‍, ആര്‍ രമണന്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക