|    Jul 21 Sat, 2018 5:24 am
FLASH NEWS

മെഡിക്കല്‍ ഓഫിസറുടെ ആഭരണം കവര്‍ന്ന സംഭവം : ആശുപത്രി ജീവനക്കാരിയും സഹായിയും പിടിയില്‍

Published : 11th September 2017 | Posted By: fsq

 

വണ്ടൂര്‍: താലൂക്ക് ആശുപത്രിയിലെ ഡോക്ടേഴ്‌സ് റൂമില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കളവ്  പോയ  സംഭവത്തില്‍ രണ്ടു പേരെ വണ്ടൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരിയായ എളങ്കൂര്‍  നെടുംപാടി വീട്ടില്‍ മിനി(27), വണ്ടൂര്‍ പുന്നപ്പാല ഇളഞ്ചേരിക്കുന്ന് അരുണ്‍ (30) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ മൂന്നാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം. ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കല്‍ ഓഫി സര്‍  മുഹ്‌സിത്തിന്റെ 21 പവന്‍ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപെട്ടത്. കണ്ണൂരില്‍ ലീവ് കഴിഞ്ഞെത്തിയ  ഡോക്ടര്‍ സ്വര്‍ണാഭരണങ്ങള്‍ ബാഗിലാക്കി റൂമില്‍ വച്ചതായിരുന്നു. ഈസമയത്ത് റൂം വൃത്തിയാക്കാനെന്ന വ്യാജേന റൂമിലെത്തിയ മിനി ആഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു. മുമ്പും ആശുപത്രിയില്‍ മോഷണങ്ങള്‍ നടന്നിരുന്നു. ഗ്രേഡ് അറ്റന്ററുടെ രണ്ട് വളകള്‍ പോയിരുന്നു. കൂടാതെ വിവിധ സമയങ്ങളിലായി 5000 ത്തോളം പണവും നഷ്ടപെട്ടിരുന്നു. ഇതോടെയാണ് മിനിയെ സംശയിച്ചത്. സ്വര്‍ണം നഷ്ടപെട്ടതിനെ തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ തന്നെയാണ് സ്വര്‍ണം എടുത്തത് എന്ന് സമ്മതിച്ചു. എന്നാല്‍ ഇവ ലഭിക്കാത്തതോടെയാണ് മുഹ്‌സിത്ത് വണ്ടൂര്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ആഭരണങ്ങള്‍ പട്ടാമ്പി, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ ജ്വല്ലറികളില്‍ വില്‍പന നടത്തിയതായ് മിനിയും സഹായിയായ അരുണും പോലിസിനോട് പറഞ്ഞു. സിഐ എ ജെ ജോണ്‍സണ്‍, എസ്‌ഐ പി ചന്ദ്രന്‍  എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss