മെഡിക്കല്‍ എന്‍ട്രന്‍സ്: പട്ടികവര്‍ഗത്തില്‍ രണ്ടാംറാങ്ക് മേഘ്ന രാജിന്
Published : 2nd June 2016 | Posted By: SMR
കാസര്‍കോട്: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പട്ടികവര്‍ഗവിഭാഗത്തില്‍ രണ്ടാംറാങ്ക് കാസര്‍കോട് നുള്ളിപ്പാടി ശ്രീശുഭയിലെ വി മേഘ്നരാജിന്.
കര്‍ണാടക പുത്തൂര്‍ ഗവ. ആശുപത്രിയില്‍ ഡോക്ടറായ ഡോ. വിജയകുമാറിന്റെയും കെഎസ്ഇബിയില്‍ ക്ലാര്‍ക്കായ ശ്രീമാനായിക്കിന്റെയും മകളാണ് മേഘ്നരാജ്. വലിയ ഇടപെടലുകള്‍ക്ക് ശേഷം പട്ടികവര്‍ഗവിഭാഗത്തില്‍ പുനപ്രവേശനം ലഭിച്ച മറാഠിവിഭാഗത്തിലാണ് മേഘ്ന ഉള്‍പ്പെടുന്നത്. കാസര്‍കോട് ചിന്മയ വിദ്യാലയത്തില്‍ നിന്ന് എസ്എസ്എല്‍സിയും തലപ്പാടി ശാന്തി വിദ്യാനികേതനില്‍ നിന്ന് പ്ലസ്ടുവും പൂര്‍ത്തിയാക്കിയാണ് മേഘ്ന എന്ട്രന്സില് മാറ്റുരച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പ്രവേശനം നേടാനാണ് മേഘ്നയുടെ ആഗ്രഹം.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.