|    Jul 21 Fri, 2017 10:23 pm
FLASH NEWS

മെഡിക്കല്‍ എന്‍ട്രന്‍സ്: സാബിറയുടെ വിജയത്തിന് പത്തരമാറ്റ് തിളക്കം

Published : 2nd June 2016 | Posted By: SMR

ഉളിയത്തടുക്ക: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന റാങ്ക് നേടിയ ഉളിയത്തടുക്ക മന്നിപ്പാടി ആര്‍ഡി നഗറിലെ കെ ടി സാബിറയുടെ വിജയത്തിന് സ്വര്‍ണത്തിളക്കം.
70-ാം റാങ്കാണ് സാബിറ നേടിയത്. ഉളിയത്തടുക്ക ജയ്മാതാ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ സാബിറ പ്ലസ്ടുവിന് 91 ശതമാനം മാര്‍ക്ക് നേടിയിരുന്നു. കഴിഞ്ഞവര്‍ഷം മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതിയിരുന്നെങ്കിലും ലിസ്റ്റില്‍ 3000-ാം സ്ഥാനമാണ് ലഭിച്ചത്. എന്നാല്‍ പരാജയത്തോടെ പിന്മാറാന്‍ സാബിറ തയാറായില്ല.
എംബിബിഎസ് സീറ്റില്‍ പ്രവേശനം നേടുക എന്ന ലക്ഷ്യത്തോടെ ശ്രമം തുടരാന്‍ തന്നെ തീരുമാനിച്ചു.
സാമ്പത്തികപ്രയാസമുണ്ടെങ്കിലും മകളുടെ ആഗ്രഹവും നിശ്ചയദാര്‍ഢ്യവും മനസിലാക്കിയ മാതാപിതാക്കളും ഒപ്പം നിന്നു. തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷം എന്‍ട്രന്‍സ് പരീക്ഷയ്ക്കായി പാലാ ബ്രില്യന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വാശിയോടെ പഠനം. അതിനു ഫലവും ലഭിച്ചു. ഉളിയത്തടുക്കയിലെ മദ്‌റസ അധ്യാപകനായ ടി എച്ച് കബീര്‍-കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സാലിയ ദമ്പതികളുടെ മൂത്തമകളാണ് സാബിറ. സഹോദരി: സഹല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക