|    Dec 14 Fri, 2018 8:01 am
FLASH NEWS
Home   >  Todays Paper  >  page 10  >  

മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Published : 13th August 2018 | Posted By: kasim kzm

തിരുവനന്തപുരം: 2018ലെ സംസ്ഥാനത്തെ എംബിബിഎസ് ആന്റ് ബിഡിഎസ് ഉള്‍പ്പെടെയുള്ള മെഡിക്കലിന്റെയും അനുബന്ധ കോഴ്‌സുകളിലെയും പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രവേശനപ്പരീക്ഷാ കമ്മീഷണറുടെ ംംം.രലല.സലൃമഹമ.ഴീ്.ശി എന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 11ന് രാവിലെ 10 വരെ ഓണ്‍ലൈനായി ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ ആന്റ് അനുബന്ധ കോഴ്‌സുകളിലെ രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളില്‍ അഖിലേന്ത്യാ ക്വാട്ടയില്‍ പ്രവേശനം നേടിയിരിക്കുന്നവരുടേതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ലഭ്യമാക്കിയിട്ടുള്ള പട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളെ സംസ്ഥാനത്തെ മെഡിക്കല്‍ ആന്റ് അനുബന്ധ കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റില്‍ പരിഗണിച്ചിട്ടില്ല. മേല്‍പേജിലെ വെബ്‌സൈറ്റിലെ ഹോം പേജില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് ലഭ്യമാവുന്നതാണ്.
അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായും എടുക്കേണ്ടതാണ്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ പ്രവേശന പ്പരീക്ഷാ കമ്മീഷണര്‍ക്ക് അടയ്‌ക്കേണ്ട ഫീസ്, ബാക്കി തുക (ബാധകമെങ്കില്‍) 13 മുതല്‍ 17 വരെ വൈകീട്ട് 5ന് മുമ്പായി ഓണ്‍ലൈന്‍ പേ—മെന്റ് മുഖാന്തരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ്‌പോസ്റ്റ് ഓഫിസ് മുഖാന്തരമോ ഒടുക്കി അലോട്ട്‌മെന്റ് ലഭിച്ച കോളജില്‍ 17ന് വൈകീട്ട് 5ന് മുമ്പായി പ്രവേശനം നേടേണ്ടതാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss