|    Jul 21 Sat, 2018 1:10 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളില്‍നിന്നു വിടുതല്‍ നേടിയ വിദ്യാര്‍ഥികള്‍ക്ക് പുനപ്രവേശനം : സര്‍ക്കാര്‍ ഉത്തരവായി

Published : 15th September 2017 | Posted By: fsq

 

വി ജി പോറ്റി കിളിമാനൂര്‍

കിളിമാനൂര്‍: എംബിബിഎസ് മോഹവുമായി മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളില്‍ പഠിച്ചിരുന്ന സ്ഥാപനങ്ങളില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും സ്വാശ്രയ കോളജുകളിലെ വലിയ ഫീസ് കാരണം എംബിബിഎസിന് പ്രവേശനം നേടാന്‍ കഴിയാത്തതുമായ വിദ്യാര്‍ഥികള്‍ക്ക് പുനപ്രവേശനം സാധ്യമായി. ഇതുസംബന്ധിച്ച് ഇന്നലെ സര്‍ക്കാര്‍ ഉത്തരവായി. ഇന്ന് വൈകീട്ട് അഞ്ചിനു മുമ്പായി അതത് കോളജുകളില്‍ പുനപ്രവേശനം നേടണമെന്ന് ഉത്തരവില്‍ പറയുന്നു. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സങ്കടകരമായ അവസ്ഥ ചൂണ്ടിക്കാട്ടി കഴിഞ്ഞ വ്യാഴാഴ്ച തേജസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. 2017ലെ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രകാരം മെഡിക്കല്‍ അലൈഡ് കോഴ്‌സുകളായ ബിഎസ്‌സി അഗ്രികള്‍ച്ചര്‍, വെറ്ററിനറി, ഡെയറി സയന്‍സ്, ഫിഷറീസ് തുടങ്ങിയ കോഴ്‌സുകളില്‍ പ്രവേശനം നേടിയ ശേഷം എംബിബിഎസ് പ്രവേശനത്തിനുവേണ്ടി പഠിച്ചിരുന്ന സ്ഥാപനത്തില്‍നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ വിദ്യാര്‍ഥികളാണ് പുതിയ സര്‍ക്കാര്‍ ഉത്തരവിലൂടെ പുനപ്രവേശനത്തിന് അര്‍ഹരായത്. ടിസി വാങ്ങിയ ഈ വിഭാഗം വിദ്യാര്‍ഥികളില്‍ പലര്‍ക്കും എംബിബിഎസിന് സ്വാശ്രയ കോളജുകളില്‍ ഫീസ് 11 ലക്ഷമായി ഉയര്‍ത്തിയത് മൂലം പ്രവേശനം നേടാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്കു പഠിച്ചിരുന്ന സ്ഥാപനത്തില്‍ തിരികെ പോവണമെങ്കില്‍ സര്‍ക്കാര്‍ കനിയണമായിരുന്നു. ഈ പ്രശ്‌നമാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ പരിഹരിക്കപ്പെട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss