|    May 27 Sat, 2017 3:21 pm
FLASH NEWS

മെഡല്‍ പ്രതീക്ഷ മിക്‌സഡ് ഡബിള്‍സില്‍: സാനിയ മിര്‍സ

Published : 17th July 2016 | Posted By: SMR

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സ് ടെന്നിസില്‍ രാജ്യത്തിന് മെഡല്‍ ലഭിക്കാന്‍ ഏറ്റവും സാധ്യതയുള്ളത് മിക്‌സഡ് വിഭാഗത്തിലാണെന്ന് ഇന്ത്യന്‍ സ്റ്റാര്‍ സാനിയ മിര്‍സ പറഞ്ഞു. തന്റെ ആത്മകഥയായ എയ്‌സ് എഗന്‍സ്റ്റ് ഓഡ്‌സിന്റെ കോപി ബോളിവുഡ് താരം പരനീതി ചോപ്രയ്‌ക്കൊപ്പം ന്യൂഡല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നതിനിടയിലാണ് സാനിയ ഇക്കാര്യം പറഞ്ഞത്.
ഡബിള്‍സ് ലോക റാങ്കിങില്‍ ഒന്നാം സ്ഥാനത്തുള്ള സാനിയ മികസഡ് ഡബിള്‍സില്‍ രോഹന്‍ ബൊപണ്ണയ്‌ക്കൊപ്പമാണ് റിയോയില്‍ മല്‍സരിക്കാനിറങ്ങുന്നത്. അതേസമയം, വനിതാ ഡബിള്‍സില്‍ ഏറെ പ്രതീക്ഷ വേണ്ടെന്നും സാനിയ വ്യക്തമാക്കി. പ്രാര്‍ഥന തോംബാറെയാണ് വനിതാ ഡബിള്‍സില്‍ റിയോയില്‍ സാനിയക്കൊപ്പം റാക്കറ്റേന്തുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day