|    Oct 24 Tue, 2017 2:24 am
FLASH NEWS
Home   >  Editpage  >  Second edit  >  

മെഡല്‍ നേടാന്‍

Published : 5th September 2016 | Posted By: SMR

ലോക ജനസംഖ്യയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യ റിയോ ഒളിംപിക്‌സില്‍ ഒരു സ്വര്‍ണമെഡല്‍പോലും നേടാതെ തിരിച്ചുവരുമ്പോള്‍ ഏതാണ്ട് ആറരക്കോടി ജനങ്ങളുള്ള ബ്രിട്ടന്‍ മെഡല്‍ നിലയില്‍ അമേരിക്കയുടെ തൊട്ടുതാഴെയായിരുന്നു. 40 ലക്ഷം ജനങ്ങളുള്ള ന്യൂസിലന്‍ഡും ഒട്ടും മോശമായിരുന്നില്ല. എന്താണിതിന്റെ കാരണമെന്ന് അന്വേഷിച്ച സാമ്പത്തികവിദഗ്ധന്‍മാര്‍ മൊത്ത ദേശീയോല്‍പാദനവും ജനസംഖ്യയും തമ്മില്‍ ബന്ധമുണ്ടെന്നാണു പറയുന്നത്. ചൈനയുടെ ശരാശരി പ്രതിശീര്‍ഷ വരുമാനം ഏതാണ്ട് 4,000 ഡോളറായിരുന്നപ്പോള്‍ 2000ല്‍ അവര്‍ 58 മെഡല്‍ നേടി. റിയോയില്‍ അത് 70 മെഡലായി മാറി. പ്രധാന പ്രശ്‌നം കായികമല്‍സരങ്ങള്‍ക്ക് രാഷ്ട്രം എത്ര പണം ചെലവഴിക്കുന്നുവെന്നതാണ്. ഇന്ത്യ ഒരാള്‍ക്ക് ഈ ഇനത്തില്‍ 80 രൂപ ചെലവഴിക്കുമ്പോള്‍ ബ്രിട്ടന്‍ 2012ല്‍ മാത്രം ഏതാണ്ട് 1,400 രൂപ ചെലവഴിച്ചിട്ടുണ്ട്. ഇന്ത്യ ഒരുവര്‍ഷം 900 കോടി രൂപയാണ് കായികപരിശീലനത്തിനു നീക്കിവച്ചത്. ആസ്‌ത്രേലിയ മാത്രം 500 കോടി രൂപ ഒളിംപിക്‌സ് മല്‍സരങ്ങള്‍ക്കുള്ള പരിശീലനത്തിനു നല്‍കുന്നു.
ഏതു കളിക്കാണ് ഊന്നല്‍ നല്‍കുന്നത് എന്നതും പ്രധാനമാണ്. പല രാജ്യങ്ങളും ജയിക്കാന്‍ സാധ്യതയില്ലാത്ത കളികള്‍ ഒഴിവാക്കുന്നു. ബ്രിട്ടന്‍ 2012ല്‍ വോളിബോളിനു നല്‍കുന്ന സഹായം വെട്ടിക്കുറച്ച് കൂടുതല്‍ തുക സൈക്ലിങിനു നല്‍കി. അതിന്റെ ഫലവുമുണ്ടായി.
ഇന്ത്യയടക്കം അത്തരം പദ്ധതികളൊന്നുമില്ലാത്ത രാജ്യങ്ങള്‍ ഒളിംപിക്‌സില്‍ മെഡല്‍ നേടാത്തതില്‍ അദ്ഭുതമില്ല. അറബ് നാടുകളുടെ കാര്യം തന്നെ വലിയ പാഠമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക