|    Oct 23 Mon, 2017 7:14 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മെഡല്‍പ്രതീക്ഷയുമായി 10,500 അത്‌ലറ്റുകള്‍…

Published : 24th July 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: തെക്കന്‍ അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ആദ്യ ഒളിംപിക്‌സ് ആഗസ്ത് 5 ന് റിയോയില്‍ ആരംഭിക്കാനിരിക്കെ പുറത്തുവന്ന ചില കണക്കുകള്‍.
206 രാജ്യങ്ങളില്‍നിന്നായി 10,500 അത്‌ലറ്റുകള്‍ റിയോയിലെത്തും. പതിവില്‍നിന്നും വ്യത്യസ്ഥമായി അഭയാര്‍ത്ഥികളെ പ്രതിനിധീകരിക്കുന്ന ഒരു ടീമും ഇത്തവണയിറങ്ങുന്നുണ്ട്. ആകെ 306 സ്വര്‍ണമെഡലുകളില്‍ 136 എണ്ണത്തിനായി വനിതകള്‍ മല്‍സരിക്കുമ്പോള്‍ 161 എണ്ണം പുരുഷന്‍മാര്‍ക്കും മിക്‌സഡ് വിഭാഗത്തില്‍ 9 എണ്ണവുമായിരിക്കും വിതരണം ചെയ്യുക.
ഇവര്‍ക്കുപുറമേ റഫറിമാരും സഹായികളുമായി 3200 പേരും സുരക്ഷാ ചുമതലകളുമായി 85000 ഉദ്യോഗസ്ഥരും രംഗത്തുണ്ട്. 78000 കാണികള്‍ ഉള്‍ക്കൊള്ളുന്ന മരാക്കാന സ്റ്റേഡിയത്തിലാണ് കായികമേളയുടെ ഉദ്ഘാടന സമാപനചടങ്ങുകള്‍ അരങ്ങേറുക.
മൊത്തം 10.96 ശതകോടി ചിലവു കണക്കാക്കുന്ന റിയോ 2016 ന്റെ 7.5 ദശലക്ഷം ടിക്കറ്റുകളാണ് വില്‍പ്പനക്കായി വിപണിയിലുള്ളത്. 6.5 ദശലക്ഷം ജനങ്ങളാണ് റിയോ നഗരത്തില്‍ കായികമേളയോടനുബന്ധിച്ച് 16 കിലോമീറ്റര്‍ ഭൂഗര്‍ഭ മെട്രോപാതയടക്കം അടിസ്ഥാന സൗകര്യ വികസനവും ഒരുക്കയിട്ടുണ്ട്. 25000 മാധ്യമപ്രവര്‍ത്തകര്‍കായികമേള റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ 500000 വിനോദസഞ്ചാരികളെയും റിയോ അധികൃതര്‍ പ്രതീക്ഷിക്കുന്നു. പ്രതിദിനം 60000 ഭക്ഷണപ്പൊതികളും ഒളിംപിക്‌സിനായി ഒരുക്കുമെന്നാണ് വിവരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക