|    Jan 18 Wed, 2017 3:09 am
FLASH NEWS
Home   >  Sports  >  Others  >  

മെഡലുമായി മടങ്ങാന്‍ സൂപ്പര്‍ സെയ്‌ന

Published : 14th July 2016 | Posted By: SMR

ബംഗളുരൂ: റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍പ്രതീക്ഷകളിലൊന്നാണ് വനിതാ ബാഡ്മിന്റണ്‍ സെന്‍സേഷന്‍ സെയ്‌ന നെഹ് വാള്‍. ആക്രമണോല്‍സുകശൈലി മുഖമുദ്രയാക്കിയ സെയ്‌ന സുവര്‍ണനേട്ടം തന്നെ കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം. കഴിഞ്ഞ ലണ്ടന്‍ ഒളിംപിക്‌സില്‍ സെയ്‌ന ഇന്ത്യക്കു വെങ്കലമെഡല്‍ സമ്മാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമവസാനം കാ ല്‍ക്കുഴയ്‌ക്കേറ്റ പരിക്കുമൂലം വിശ്രമത്തിലായിരുന്ന സെയ്‌ന ഇപ്പോള്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്തുകഴിഞ്ഞു. 26കാരിയായ സെയ്‌നയുടെ മൂന്നാം ഒളിംപിക്‌സാണ് റിയോയിലേത്.
കഴിഞ്ഞ മാസം ആസ്‌ത്രേലിയ ന്‍ ഓപണ്‍ സൂപ്പര്‍ സീരീസില്‍ കിരീടമുയര്‍ത്തിയ സെയ്‌ന ഒളിംപിക്‌സ് കിരീടസാധ്യതകള്‍ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ സൂപ്പര്‍ സീരീസ്  വിജയം റിയോയില്‍ തനിക്ക് മുന്‍തൂക്കം നല്‍കുമെന്ന അഭിപ്രായങ്ങള്‍ താരം തള്ളിക്കളഞ്ഞു. ബ്രസീലിലെ സാഹചര്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടുമെന്നതിനെ ആശ്രയിച്ചാവും ഒളിംപിക്‌സില്‍ തന്റെ പ്രകടനമെന്നും സെയ്‌ന പറഞ്ഞു.
ഇന്ത്യയിലെ സാഹചര്യവുമായി പരിഗണിക്കുമ്പോള്‍ തികച്ചും വ്യത്യസ്തമാണ് ബ്രസീലിലേത്. എത്ര യും പെട്ടെന്ന് അതുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞാല്‍ മികച്ച പ്രകടനം പുറത്തെടുക്കാ ന്‍ എനിക്കാവും- സെയ്‌ന മനസ്സ്തുറന്നു.
ആസ്‌ത്രേലിയ ന്‍ ഓപണ്‍ സൂപ്പര്‍ സീരീസില്‍ കിരീടം നേടാന്‍ എനിക്കു കഴിഞ്ഞുവെ ന്നത് റിയോയി ല്‍ മുന്‍തൂക്കം ന ല്‍കില്ല. കാര ണം ഈ ടൂര്‍ണമെന്റിനു ശേഷം ഒളിംപിക്‌സുമായി വലിയൊരു ഇടവേള വന്നു. സൂപ്പര്‍ സീരീസിനു തൊട്ടുപിറകെ തന്നെ ഒളിംപിക്‌സ് നടന്നിരുന്നെങ്കില്‍ എനിക്ക് കൂടുതല്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ രണ്ടും തമ്മില്‍ വലിയ ഇടവേള വന്നതിനാല്‍ മറ്റു താരങ്ങളും മികച്ച തയ്യാറെടുപ്പ് നടത്തിയാവും റിയോയിലെത്തുക. ഇന്ത്യയിലെ സമയവുമായി വളരെ വ്യത്യാസം ബ്രസീലിലുണ്ട്. അവിടെ എത്തിയാല്‍ ആദ്യം തിരിച്ചടിയാവുക ഇതാവും. എത്ര നന്നായി നിങ്ങള്‍ തയ്യാറെടുത്തുവെന്നതല്ല മറ്റു ഘടങ്ങളുമായി ഒത്തുപോവുകയെന്നതാണ് ഇതിനേക്കാള്‍ പ്രധാനം- താരം വിശദമാക്കി.
കഴിഞ്ഞ കുറച്ച് മാസങ്ങളായി എനിക്ക് ആസ്‌ത്രേലിയന്‍ ഓപണിലേതുപോലെ ആക്രമണാത്മക ശൈലിയില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. സൂപ്പര്‍ സീരീസില്‍ എന്റെ നെറ്റ്‌പ്ലേ മികച്ചതായിരുന്നു. എല്ലാ മല്‍സരങ്ങളിലും ആക്രമിച്ചുകളിച്ച് എതിര്‍ താരത്തിനുമേല്‍ ആധിപത്യം നേടാന്‍ എനിക്കു കഴിഞ്ഞു. ഇതേ ശൈലി റിയോയിലും നടപ്പാക്കാനായാല്‍ എനിക്കു മെഡല്‍ ഉറപ്പാണ്- സെയ്‌ന കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക