|    Oct 19 Fri, 2018 4:02 am
FLASH NEWS

മെട്രോ സൗന്ദര്യവല്‍ക്കരണം നഗരത്തിന് ദുരിതമാകും

Published : 18th September 2017 | Posted By: fsq

 

ആലുവ: മെട്രോ സൗന്ദര്യവല്‍ക്കരണ പരിപാടികള്‍ നഗരത്തിന് ദുരിതമാകുമെന്നുറപ്പായതോടെ പ്രതിഷേധവുമായി നാട്ടുകാരും വിവിധ സംഘടനകളും രംഗത്ത്. മെട്രോ സൗന്ദര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട് പത്ത് കോടി രൂപ ചിലവഴിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് നഗരത്തിന് തലവേദനയാകുന്നത്. പദ്ധതിയുടെ ഭാഗമായി ഈ ഭാഗത്തെ മുഴുവന്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുമില്ലാതെയാകുന്നത് നാട്ടുകാരെ വലക്കും. ഇപ്പോഴത്തെ സര്‍വ്വീസ് റോഡില്‍ നിന്നും ഏഴ് മീറ്റര്‍ വീതിയിലാണ് സൗന്ദര്യവല്‍ക്കരണ അനുബന്ധ വര്‍ക്കുകള്‍ നടക്കുന്നത്. ആലുവ ബൈപാസ് മെട്രോ സ്‌റ്റേഷന്‍ മുതല്‍ പുളിഞ്ചോട് സ്‌റ്റേഷന്‍ വരെയാണ് സൗന്ദര്യവല്‍ക്കരണം. ഇതിന്റെ ഭാഗമായി നടപ്പാതയും, സൈക്കിള്‍ പാതയും നിര്‍മ്മിക്കുന്നതോടെയാണ് നഗരത്തിലെത്തുന്നവര്‍ക്ക് ദുരിതം തീര്‍ക്കുക. ഇതോടെ ഈ ഭാഗത്തെ ആലുവ മാര്‍ക്കറ്റ് അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാകും. സൗന്ദര്യവല്‍ക്കരണത്തിന്റെ മറവില്‍ ഈ ഭാഗത്തെ മാലിന്യക്കാനകളും, മെട്രോ അധികൃതര്‍ കൈയ്യടക്കിക്കഴിഞ്ഞു. മാലിന്യക്കാനകള്‍ക്ക് മുകളില്‍ ടൈലുകള്‍ വിരിച്ചത്, മലിന്യനീക്കം നടസ്സപ്പെടാനും, വഴിവെക്കും. മെട്രോ സൗന്ദര്യവല്‍ക്കരണത്തിന്റെ മറവില്‍ പണം വന്‍തോതില്‍ ധൂര്‍ത്തടിക്കന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നഗരത്തെ ദുരിതത്തിലാക്കുന്ന സൗന്ദര്യവല്‍ക്കരണ പദ്ധതിക്കെതിരെ വ്യാപാരികളടക്കം സമരരംഗത്തിറങ്ങുവാന്‍ തീരുമാനിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss