|    Aug 21 Tue, 2018 3:39 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മെട്രോ വാര്‍ത്തയിലെ പിരിച്ചുവിടല്‍: പ്രതികാര നടപടി ഉപേക്ഷിക്കണം- കെയുഡബ്ല്യൂജെ

Published : 4th August 2018 | Posted By: kasim kzm

തിരുവനന്തപുരം: മെട്രോവാര്‍ത്ത പത്രത്തില്‍ നിന്നു പത്രപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ആവശ്യപ്പെട്ടു. സ്ഥിരം നിയമനം നേടി വര്‍ഷങ്ങളായി സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പത്രപ്രവര്‍ത്തകരെ ഫോണില്‍ വിളിച്ച് രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും രാജിവച്ചില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ്.
ന്യായമായ യാതൊരു കാരണവും ഇല്ലാതെയാണ് തീര്‍ത്തും തൊഴിലാളിവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികള്‍ സ്വീകരിച്ചുവരുന്നത്. ജീവനക്കാരെ കുറയ്ക്കുക എന്നതിന്റെ പേരിലാണ് വര്‍ഷങ്ങളായി ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരെ നിര്‍ബന്ധിച്ച് പിരിച്ചുവിടുന്നതായി പറയുന്നത്. അതേസമയം, തുച്ഛമായ വേതനത്തില്‍ പുതിയ ആളുകളെ ജോലിക്ക് നിയമിക്കുന്നുമുണ്ട്. ജീവനക്കാര്‍ അധികമാണെന്നു പറയുകയും അതേസമയം പുതിയ ആളുകളെ തുച്ഛവേതനത്തിനു നിയമിക്കുകയും ചെയ്യുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. സ്ഥിരം തൊഴിലാളി രാജിവയ്ക്കാന്‍ തയ്യാറാവുകയാണെങ്കില്‍ അയാള്‍ക്ക് അവിടെത്തന്നെ താല്‍ക്കാലിക തൊഴിലാളിയായി ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നുമുണ്ട്. തൊഴില്‍രംഗത്തെ ചൂഷണത്തിന് ഏറ്റവും മികച്ച ദൃഷ്ടാന്തമാണിത്. കൊച്ചിയിലെ ഫോട്ടോഗ്രാഫറെയാണ് ഇതിന് ഇരയാക്കിയിരിക്കുന്നത്. ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. മെട്രോ വാര്‍ത്തയുടെ ഉടമകള്‍ നീതിപൂര്‍വം ഇടപെട്ട് ഈ തൊഴിലാളിദ്രോഹ-നിയമവിരുദ്ധ നടപടി ഉപേക്ഷിക്കണമെന്ന് പ്രസിഡന്റ് കമാല്‍ വരദൂറും ജനറല്‍ സെക്രട്ടറി സി നാരായണനും ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss