|    Sep 24 Mon, 2018 2:50 pm
FLASH NEWS

മെട്രോ യാര്‍ഡില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വിലവരുന്ന നിര്‍മാണ സാമഗ്രികള്‍ മോഷണം നടത്തിയ സംഘം പിടിയില്‍

Published : 22nd January 2017 | Posted By: fsq

 

കൊച്ചി: എച്ച്എംടി മെട്രോ യാര്‍ഡില്‍ നിന്നും ലക്ഷക്കണക്കിന് രൂപ വിലവരുന്ന നിര്‍മാണ സാമഗ്രികള്‍ മോഷണം നടത്തിയ സംഘം പിടിയിലായി. വിടാക്കുഴ വലിയവീട്ടില്‍ മുഹമ്മദ് യാസര്‍(35), എച്ച്എംടി കോളനി തോറേത്ത് വീട്ടില്‍ അബൂബക്കര്‍(34), എച്ച്എംടി കോളനി പരുത്തിക്കല്‍ വീട്ടില്‍ അനീഷ്(23), ചാലക്കുടി തുരുത്തിപ്പറമ്പ് കൂനന്‍ വീട്ടില്‍ കെ എ ബിജു(43), ചേരാനെല്ലൂര്‍ കച്ചേരിപ്പടി പീടിയാക്കല്‍ വീട്ടില്‍ കെ എ റോണി(25), കച്ചേരിപ്പടി പീടിയാക്കല്‍ വീട്ടില്‍ ലെനിഷ് (26) എന്നിവരാണ് പിടിയിലായത്. തോഷിബ ജങ്ഷനില്‍ വാഹനപരിശോധനയ്്ക്കിടെയാണ് ഇവര്‍ പിടിയിലായത്. ലോറിയില്‍ കടത്തുകയായിരുന്ന ഇരുമ്പ് ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികള്‍ ഇവരില്‍ നിന്നും പോലിസ് പിടിച്ചെടുത്തു. കളമശ്ശേരി ഇന്‍സ്‌പെക്ടര്‍ എസ് ജയകൃഷ്ണന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ ഇ വി ഷിബു, സീനിയര്‍ സിപിഓ സുരേഷ്, സിപിഓ സജിലാല്‍, താജുദ്ദീന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. മോഷണം കഴിഞ്ഞ് പോവുന്ന വഴി സംശയം തോന്നിയാണ് പോലീസ് വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ടിപ്പര്‍ ലോറിയും ബൊലേറോ ജീപ്പും കസ്റ്റഡിയിലെടുത്തു. ഇതിനു മുമ്പും ഇവിടെ നിന്ന് മോഷണം നടത്തിയിട്ടുള്ളതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ്് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss