|    Jul 20 Fri, 2018 4:44 am
FLASH NEWS

മെട്രോ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെ സുരക്ഷാ കമ്മിഷണറുടെ പരിശോധന 25, 26 തിയ്യതികളില്‍

Published : 21st September 2017 | Posted By: fsq

 

കൊച്ചി: പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള മെട്രൊ പാതയില്‍ മെട്രൊ സുരക്ഷാ കമ്മിഷണറുടെ പരിശോധന 25, 26 തിയ്യതികളില്‍ നടക്കും. അടുത്ത മാസം അഞ്ചോടെ മെട്രൊ മഹാരാജാസ് വരെ ദീര്‍ഘിപ്പിക്കാനാണ് കെഎംആര്‍എല്‍ പദ്ധതിയിടുന്നത്. സ്റ്റേഷനുകളുടെ പണികള്‍ അതിവേഗം പുരോഗമിക്കുകയാണെങ്കിലും ട്രാക്കുകളും സിഗ്‌നല്‍ സംവിധാനങ്ങളും പൂര്‍ണ സജ്ജമായി. അവശേഷിക്കുന്ന ജോലികള്‍ ഈ ദിവസങ്ങളില്‍ പൂര്‍ത്തിയാക്കും. ഇതോടെ ഫിഫ അണ്ടര്‍ 17 ലോകകപ്പിനു വേദിയാവുന്ന കൊച്ചിയില്‍ ഒക്‌ടോബര്‍ ആദ്യവാരം തന്നെ മെട്രൊ നഗരഹൃദയത്തിലേക്ക് യാത്ര തുടങ്ങുമെന്ന് ഉറപ്പായി. ലോകകപ്പ് മല്‍സരങ്ങള്‍ തുടങ്ങുന്നതിനു മുന്നോടിയായി മഹാരാജാസ് വരെ മെട്രൊ യാത്ര നീട്ടാന്‍ സര്‍ക്കാരും കെഎംആര്‍എലില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതോടെ തിരക്കിട്ട ജോലികളാണ് ഇപ്പോള്‍ നടന്നു വരുന്നത്. കഴിഞ്ഞ മാസം 26നാണ് മെട്രൊയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള റൂട്ടിലെ സിഗ്‌നലിങ് സംവിധാനങ്ങള്‍  ജോലികള്‍ ആരംഭിച്ചത്. അതേസമയം മഹാരാജാസ് മുതല്‍ വൈറ്റില വരെയുള്ള മെട്രൊയുടെ ജോലികള്‍ വേഗത്തിലാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss