മെട്രോ നിര്‍മാണം; തീവണ്ടി ഗതാഗതത്തിന് ഇന്നും നവംബര്‍ മൂന്നിനും നിയന്ത്രണം
Published : 31st October 2015 | Posted By: SMR
കൊച്ചി: എറണാകുളത്തിനും ആലുവയ്ക്കുമിടയില്‍ കൊച്ചി മെട്രോയോടനുബന്ധിച്ച് നിര്‍മാണജോലികള്‍ നടക്കുന്നതിന്റെ ഭാഗമായി ഇന്നും നവംബര്‍ മൂന്നിനും ഇതുവഴിയുള്ള തീവണ്ടികളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാവുമെന്ന് സതേണ്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു. എറണാകുളത്തുനിന്ന് രാത്രി 8.30ന് പുറപ്പെടുന്ന എറണാകുളം-കോട്ടയം പാസഞ്ചര്‍, എറണാകുളത്തുനിന്ന് രാത്രി 7.40ന് പുറപ്പെടുന്ന എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ എന്നിവ റദ്ദാക്കി.
കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് ആലുവയില്‍ സര്‍വീസ് അവസാനിപ്പിക്കും. നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍ കളമശ്ശേരിയിലും സര്‍വീസ് അവസാനിപ്പിക്കും. തിരുവനന്തപുരം-ചെന്നൈ മെയില്‍ 30 മിനിറ്റ് വൈകി ഉച്ചയ്ക്ക് 3.20ന് പുറപ്പെടുകയും യാത്രാമധ്യേ ഒരുമണിക്കൂര്‍ പിടിച്ചിടുകയും ചെയ്യും. എറണാകുളം-കാരയ്ക്കല്‍ എക്സ്പ്രസ് 20 മിനിറ്റ് വൈകി രാത്രി 10.10ന് ആണ് പുറപ്പെടുക. എറണാകുളം-നിസാമുദ്ദീന്‍ എക്സ്പ്രസ്സും തിരുവനന്തപുരം-നിസാമുദ്ദീന്‍ എക്സ്പ്രസ്സും രണ്ടുമണിക്കൂര്‍ സ്റ്റേഷനില്‍ പിടിച്ചിടും. നാഗര്‍കോവില്‍-ഗാന്ധിധാം എക്സ്പ്രസ്സും കൊച്ചുവേളി-ബിക്കാനേര്‍ എക്സ്പ്രസ്സും ഒരുമണിക്കൂര്‍ സ്റ്റേഷനില്‍ പിടിച്ചിടും. കൊച്ചുവേളി-ബാംഗ്ലൂര്‍ എക്സ്പ്രസ്, ബിലാസ്പൂര്‍-എറണാകുളം എക്സ്പ്രസ് എന്നിവ 30 മിനിറ്റ് സ്റ്റേഷനില്‍ പിടിച്ചിടും.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.