|    Jul 18 Wed, 2018 10:16 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മെട്രോ ട്രെയിനുകളില്‍ തീപ്പെട്ടി അനുവദിക്കരുതെന്ന് ഡല്‍ഹി സര്‍ക്കാര്‍

Published : 25th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മെട്രോ ട്രെയിനുകളിലും സ്‌റ്റേഷന്‍ പരിസരത്തും യാത്രക്കാര്‍ തീപ്പെട്ടിയും ലൈറ്ററും കൊണ്ടുപോവുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ ഡല്‍ഹി മെട്രോ റെയില്‍ സ്‌റ്റേഷന് (ഡിഎംആര്‍സി)ക്ക് നോട്ടീസ് നല്‍കി.  ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ജനുവരിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍നിന്ന് തീപ്പെട്ടിയും ലൈറ്ററും ഒഴിവാക്കിയിരുന്നു. സ്റ്റേഷന്‍ പരിസരത്തും ട്രെയിനിലും യാത്രക്കാര്‍ക്ക് ഇപ്പോള്‍  തീപ്പെട്ടിയും ഒരു ലൈറ്ററും കൈവശം വയ്ക്കാന്‍ അനുമതിയുണ്ട്്്. ഇത്്് പുകവലിയെ പ്രോല്‍സാഹിപ്പിക്കുമെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ വാദം. 2008ലെ സിഗരറ്റ് ആന്റ് അതര്‍ ടുബാകോ പ്രോഡക്ട്‌സ് ആക്റ്റ് അനുസരിച്ച് തീപ്പെട്ടിയും ലൈറ്ററും  കൊണ്ടുപോവാന്‍ യാത്രക്കാരെ അനുവദിക്കുന്നത് പുകവലി നിരോധന നിയമത്തിനെതിരാണെന്നും  നോട്ടീസില്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss