|    Dec 15 Sat, 2018 4:28 pm
FLASH NEWS
Home   >  Editpage  >  Second edit  >  

മെങ് വാന്‍ഷു

Published : 8th December 2018 | Posted By: kasim kzm

മെങ് വാന്‍ഷു ചൈനയിലെ പ്രമുഖ കമ്പനിയായ വാവെയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറാണ്. ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണ നിര്‍മാണത്തില്‍ ലോകത്തെ ഒന്നാമനാണു കമ്പനി. സെല്‍ഫോണുകളുടെ ഉല്‍പാദനത്തില്‍ രണ്ടാമനും. ലോകമെങ്ങുമാണ് അതിന്റെ പ്രവര്‍ത്തനരംഗം. എന്തിനാണ് ഇത്ര വലിയ കമ്പനിയുടെ സുന്ദരിയായ എക്‌സിക്യൂട്ടീവിനെ കാനഡയില്‍ വച്ച് അറസ്റ്റ് ചെയ്തത്? അറസ്റ്റിനു കാരണം അമേരിക്കന്‍ അധികൃതരുടെ അഭ്യര്‍ഥനയാണെന്ന് കാനഡ പറയുന്നു. ഇറാനെതിരേ അമേരിക്കയുടെ ഉപരോധ നടപടികളെ വാവെയ് അട്ടിമറിച്ചു എന്നതാണ് ആരോപണം.
അത് വസ്തുതാവിരുദ്ധമാണെന്ന് ചൈന. തങ്ങളുടെ പൗരയെ ഉടന്‍ വിട്ടയക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. വാവെ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചിപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. അവ ഉപയോഗിക്കുന്നവര്‍ അമേരിക്കന്‍ നിയമങ്ങള്‍ പാലിക്കണം എന്നാണ് അമേരിക്കയുടെ വാശി. വാവെയ് അതു ലംഘിച്ച് ഉപകരണങ്ങള്‍ ഇറാനു വിറ്റു എന്നാണ് അമേരിക്കയുടെ ആരോപണം. വിഷയം അന്താരാഷ്ട്ര നയതന്ത്ര പ്രശ്‌നമായി മാറുകയാണ്. ചൈനീസ് സൈന്യത്തിലെ പ്രമുഖന്റെ മകളാണ് അറസ്റ്റിലായത്. അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാരരംഗത്ത് ഏറ്റുമുട്ടലിന്റെ അന്തരീക്ഷമാണ്. അതു കൂടുതല്‍ കുഴപ്പത്തിലാക്കാനാണ് പുതിയ അറസ്റ്റ് വഴിതെളിയിക്കുക എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss