|    Jun 23 Fri, 2017 10:44 pm
FLASH NEWS

മെഗാ മെഡിക്കല്‍ എക്‌സിബിഷന്‍: അവയവദാനത്തിന് സന്നദ്ധരായി നൂറിലേറെ പേര്‍

Published : 7th November 2016 | Posted By: SMR

പാനൂര്‍: കരിയാട് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തില്‍ കരിയാട് കെഎന്‍ യുപി സ്‌കൂളില്‍ നടക്കുന്ന മെഗാ എക്‌സിബിഷന്റെ ഭാഗമായി അവയവദാന സമ്മതപത്രം ഒപ്പിട്ടു നല്‍കിയത് നൂറിലേറെ പേര്‍. അഞ്ചുപേര്‍ മരണാനന്തരം ശരീരം മെഡിക്കല്‍ കോളജിന് കൈമാറുന്നതിനുള്ള സമ്മതപത്രവും നല്‍കി.
82 പേര്‍ അവയവങ്ങള്‍ പൂര്‍ണമായി ദാനംചെയ്യാന്‍ സന്നദ്ധരായി. 26പേര്‍ ഭാഗികമായി അവയവ ദാനത്തിന് സന്നദ്ധരായി. 275പേര്‍ രക്തദാനത്തിന് സന്നദ്ധരായി മുന്നോട്ടുവന്നു. വൃക്കരോഗങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായാണ് വടകര തണല്‍,  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുമായി ചേര്‍ന്ന് കരിയാട് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ മെഗാ എക്‌സിബിഷനും മെഡിക്കല്‍ ക്യാംപും സംഘടിപ്പിച്ചത്.
വൃക്കരോഗത്തിന്റെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, രോഗം തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍, വൃക്കയുടെ പ്രവര്‍ത്തനക്ഷമത അളക്കാന്‍ കഴിയുന്ന ജിഎഫ്ആര്‍ ഉള്‍പ്പെടെയുള്ള പരിശോധന രീതികള്‍, ഫലപ്രദമായ ചികില്‍സാ രീതികള്‍ എന്നിവയെക്കുറിച്ചെല്ലാം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ രോഗം ബാധിച്ച വൃക്കകളുടെയും മറ്റ് ആന്തരികാവയവങ്ങളുടെയും നേര്‍ക്കാഴ്ചകളും എക്‌സിബിഷനിലുണ്ട്.  ക്യാംപിന്റെ ഭാഗമായി വൃക്കരോഗ സൗജന്യ പരിശോധനയും നടക്കുന്നു. രണ്ടാം ദിവസമായ ഇന്നലെ മൂവായിരത്തിലേറെ പേരാണ് പ്രദര്‍ശന നഗരിയിലെത്തിയത്.
കരിയാടിന് പുറമെ പെരിങ്ങളം, ചൊക്ലി, തൃപ്പങ്ങോട്ടൂര്‍, പാനൂര്‍ എന്നിവി ടങ്ങളില്‍ നിന്നുമുള്ള പൊതുജനങ്ങളും വിദ്യാര്‍ഥികളും എക്‌സിബിഷന്‍  കാണാനെത്തി.
കോഴിക്കോട് ജില്ലയിലെ സമീപ പഞ്ചായത്തുകളായ ഏറാമല, ഒഞ്ചിയം മേഖലകളില്‍ നിന്നുള്ളവരും പ്രദര്‍ശനം വീക്ഷിക്കാനെത്തി. പ്രദര്‍ശനം ഇന്നു സമാപിക്കും. വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക