|    Jul 22 Sun, 2018 3:04 am
FLASH NEWS
Home   >  Todays Paper  >  page 9  >  

മെക്‌സിക്കോ ഭൂചലനം: മരണം 90 കവിഞ്ഞു

Published : 11th September 2017 | Posted By: fsq

 

മെക്‌സിക്കോ സിറ്റി: നൂറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന തീവ്രതയായ 8.1 രേഖപ്പെടുത്തിയ മെക്‌സിക്കോ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 90 കവിഞ്ഞു. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ നഗരമായ ഒക്‌സാകയില്‍ മാത്രം മാത്രം മരണസംഖ്യ 70 കടന്നതായി സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യക്തമാക്കി. അയല്‍സംസ്ഥാനമായ ചിപ്പാസില്‍ 15 പേരും ടബാസ്‌കോയില്‍ നാലു പേരും മരിച്ചതായി പ്രാദേശിക ഭരണകൂടങ്ങള്‍ അറിയിച്ചു. ഭൂചലനത്തില്‍ കേടുപാടുകള്‍ സംഭവിച്ച വീടുകളിലേക്ക് മടങ്ങിപ്പോവാന്‍ ഭയന്ന് നിരവധി കുടുംബങ്ങളാണ് വീടുവിട്ട് തെരുവില്‍ കഴിയുന്നത്. 5000ലധികം വീടുകള്‍ തകര്‍ന്നതായും റിപോര്‍ട്ടുകളുണ്ട്. മേഖലയില്‍ തുടരുന്ന തുടര്‍ചലനങ്ങളും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നുണ്ട്. വ്യാഴാഴ്ച ഉണ്ടായ ഭൂചലനത്തിനു ശേഷം 721ഓളം തുടര്‍ചലനങ്ങളാണ് ദുരിതബാധിത മേഖലകളില്‍ അനുഭവപ്പെട്ടത്. മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ദുരിതബാധിതര്‍ക്ക് മരുന്നും മറ്റ് അത്യാവശ്യ സഹായങ്ങളും എത്തിക്കുന്നതിനാണ് നിലവില്‍ മുന്‍ഗണന നല്‍കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം, മെക്‌സിക്കോയുടെ കിഴക്കന്‍ തീരങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ വീശിയടിച്ച കെയ്ത ചുഴലിക്കാറ്റില്‍ രണ്ടു പേര്‍ മരിച്ചതായി റിപോര്‍ട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss