|    Aug 14 Tue, 2018 1:52 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മെക്‌സിക്കോ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 96 ആയി

Published : 12th September 2017 | Posted By: fsq

 

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 96 ആയി. 12,000 വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. 25 ലക്ഷംപേരെ ഭൂകമ്പം സാരമായി ബാധിച്ചതായി മെക്‌സിക്കന്‍ പ്രസിഡന്റ്് പെന നീറ്റോ അറിയിച്ചു. ഒക്‌സാക സംസ്ഥാനത്ത് മാത്രം 76 പേര്‍ പ്രകൃതിദുരന്തത്തില്‍ മരിച്ചു. ഒക്‌സാകയ്ക്കു പുറമെ ചിയാപ്പാസ്, ബസ്‌കോ സംസ്ഥാനങ്ങളെയും ഭൂകമ്പം സാരമായി ബാധിച്ചു. വ്യാഴാഴ്ച രാത്രി പ്രാദേശികസമയം 11.49നായിരുന്നു റിക്റ്റര്‍ സ്‌കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഒരു മിനിറ്റ് നീണ്ടുനിന്ന ഭൂകമ്പത്തെ തുടര്‍ന്ന് മെക്‌സിക്കോയിലും സമീപരാജ്യങ്ങളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. തെക്കന്‍ മെക്‌സിക്കോയിലെ ടൊണാല തീരത്തുനിന്ന് നൂറുകിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. ഒരു നൂറ്റാണ്ടിനിടെ മേഖലയില്‍ അനുഭവപ്പെട്ട ഏറ്റവും വലിയ ഭൂകമ്പമാണിതെന്ന് ഭൗമശാസ്ത്ര വിദഗ്ദര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss