|    Oct 23 Tue, 2018 9:26 pm
FLASH NEWS
Home   >  News now   >  

മെക്‌സിക്കോ ഭൂകമ്പം : മരണം 226 കവിഞ്ഞു

Published : 20th September 2017 | Posted By: G.A.G

മെക്‌സിക്കോ സിറ്റി:  മെക്‌സിക്കോയില്‍ ഇന്നലെയുണ്ടായ ഭൂകമ്പത്തില്‍ മരണം 226 കവിഞ്ഞു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ചില കെട്ടിടങ്ങളില്‍ ഭൂകമ്പത്തെത്തുടര്‍ന്ന് തീപിടുത്തവും ഉണ്ടായിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയില്‍നിന്നു നൂറു കിലോമീറ്ററോളം അകലെ പ്യുഏബ്ല സംസ്ഥാനത്താണു എന്നാണ് റിപോര്‍ട്ട്.  മെക്‌സിക്കോ സിറ്റിയില്‍ അയ്യായിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ട 1985ലെ ഭൂകമ്പത്തിന്റെ വാര്‍ഷികദിനത്തിലാണ് ദുരന്തം. ഈ മാസമാദ്യം ഇവിടെയുണ്ടായ മറ്റൊരു ഭൂചലനത്തില്‍ 61 പേര്‍ മരണമടഞ്ഞിരുന്നു. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss