|    Oct 21 Sun, 2018 2:04 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മെക്‌സിക്കോ പുനരധിവാസ കേന്ദ്രത്തില്‍ വെടിവയ്പ്; 14 മരണം

Published : 28th September 2017 | Posted By: fsq

 

മെക്‌സിക്കോ സിറ്റി: വടക്കന്‍ മെക്‌സിക്കോയിലെ ചിഹ്വാഹുവയില്‍ പുനരധിവാസ കേന്ദ്രത്തിലുണ്ടായ വെടിവയ്പില്‍ 14 പേര്‍ മരിച്ചു. എട്ടുപേര്‍ക്ക് പരിക്കേറ്റു. സൈനിക വേഷത്തില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് വെടിയുതിര്‍ത്തതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. അക്രമിസംഘത്തിലെ ആരെയും പിടികൂടാനായിട്ടില്ല. മയക്കുമരുന്നിന് അടിമപ്പെട്ടവരുടെ പുനരധിവാസ കേന്ദ്രത്തിലാണ് വെടിവയ്പുണ്ടായത്. സംഭവസമയം കേന്ദ്രത്തില്‍ 25 പേര്‍ ഉണ്ടായിരുന്നു. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.50ഓടെയായിരുന്നു ആക്രമണം.മയക്കുമരുന്നിന് അടിമപ്പെട്ടവരുടെ പുനരധിവാസ കേന്ദ്രങ്ങള്‍ക്കു നേരെ മുമ്പും ആക്രമണങ്ങളുണ്ടായിരുന്നു. 2012ല്‍ കോഹൂലിയയിലുണ്ടായ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. രണ്ടുവര്‍ഷം മുമ്പ് മെക്‌സിക്കോ അതിര്‍ത്തിയിലെ തിജ്വാന കേന്ദ്രത്തിനു നേരെ നടന്ന ആക്രമണത്തില്‍ 13 പേരും കൊല്ലപ്പെട്ടു.  പരിക്കേറ്റവരില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.  മയക്കുമരുന്ന് മാഫിയകളാണ് ആക്രമണത്തിനു പിന്നിലെന്ന് അധികൃതര്‍ അറിയിച്ചു. എതിരാളികള്‍ കേന്ദ്രത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന സംശയത്തിലാണ് ആക്രമണം നടത്തുന്നത്. മയക്കുമരുന്നു കടത്തുകാരെ കണ്ടെത്താനും എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്താനും ഇത്തരം കേന്ദ്രങ്ങളെ മാഫിയകള്‍ ഉപയോഗപ്പെടുത്തുന്നതായി സംശയിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss