|    Jul 16 Mon, 2018 2:33 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മെക്‌സിക്കോയില്‍ വീണ്ടും ഭൂകമ്പം

Published : 24th September 2017 | Posted By: fsq

 

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ വീണ്ടും ഭൂകമ്പം. തെക്കന്‍ സംസ്ഥാനമായ ഒആക്‌സാകയിലാണ് റിക്റ്റര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആളപായമുണ്ടായതായി റിപോര്‍ട്ടുകളില്ല. കഴിഞ്ഞ നാലാഴ്ചയ്ക്കിടെയുണ്ടാവുന്ന മൂന്നാമത്തെ ഭൂചലനമാണിത്. ഈ മാസം 7നുണ്ടായ റിക്റ്റര്‍ സ്‌കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പംത്തില്‍ 61പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മെക്‌സിക്കന്‍ തലസ്ഥാനം മെക്‌സിക്കോ സിറ്റിയടക്കമുള്ള പ്രദേശങ്ങളെ ബാധിച്ച 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 295ഓളം പേരും മരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss