|    Dec 11 Tue, 2018 12:55 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മെക്‌സിക്കോയില്‍ റോഡരികില്‍ ആറുപേരുടെ തലകള്‍

Published : 16th September 2018 | Posted By: kasim kzm

മെക്‌സിക്കോസിറ്റി: മെക്‌സിക്കോയിലെ സോനോറയില്‍ റോഡരികില്‍ നിന്നു ലഭിച്ച പ്ലാസ്റ്റിക് കൂളറില്‍ വിച്ഛേദിക്കപ്പെട്ടനിലയില്‍ ആറുപേരുടെ തലകള്‍ കണ്ടെത്തി. കൂളറിനെ കുറിച്ച് പോലിസിനെ അറിയിച്ച വ്യക്തിയെ കുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെട്ട ആറുപേരുടെ വിവരങ്ങള്‍ പോലിസിനു ലഭിച്ചിട്ടില്ല. ഇവരുടെ ശരീരം കണ്ടെത്താന്‍ സാധിച്ചിട്ടുമില്ല. പ്രദേശത്ത് മയക്കുമരുന്ന് മാഫിയയുടെ സാന്നിധ്യമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മയക്കുമരുന്നു സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരാവാമെന്നാണ് പോലിസ് നിഗമനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss