|    Jul 22 Sat, 2017 4:33 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

മെക്‌സിക്കോയില്‍ മയക്കുമരുന്നു സംഘാംഗങ്ങള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍

Published : 21st August 2016 | Posted By: SMR

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ ഓകോട്‌ലാന്‍ നഗരത്തില്‍ മയക്കുമരുന്നു സംഘാംഗങ്ങളെന്നു സംശയിക്കുന്ന 22ഓളം പേര്‍ കൊല്ലപ്പെട്ടത് പോലിസ് ആസൂത്രണം ചെയ്തു നടത്തിയ വെടിവയ്പിലെന്ന് റിപോര്‍ട്ട്.
മയക്കുമരുന്നു സംഘത്തിലെ 42 അംഗങ്ങളില്‍ 22 പേര്‍ കഴിഞ്ഞവര്‍ഷം നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നായിരുന്നു പോലിസ് ഇതുവരെ പ്രചരിപ്പിച്ചിരുന്നത്.
എന്നാല്‍, ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതല്ല ഇവരെ പോലിസ് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതാണെന്ന് മെക്‌സിക്കോ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.
അതേസമയം, മുന്‍വൈരാഗ്യം തീര്‍ക്കുന്നതിന്റെ ഭാഗമായിട്ടായിരിക്കാം പോലിസ് ഇതു ചെയ്തതെന്നും മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക