|    Mar 27 Mon, 2017 4:09 pm
FLASH NEWS

മെക്‌സിക്കോയില്‍ ജഡ്ജിയെ വെടിവച്ചു കൊന്നു

Published : 19th October 2016 | Posted By: SMR

മെക്‌സിക്കോസിറ്റി: മെക്‌സിക്കോയില്‍ മയക്കുമരുന്നു കേസ് കൈകാര്യംചെയ്യുന്ന ഫെഡറല്‍ കോടതി ജഡ്ജിയെ അജ്ഞാതര്‍ കൊലപ്പെടുത്തി. വിന്‍സെന്റ് അന്റോണിയോ ബെര്‍മുഡെസ് സക്കറിയാസ് ആണ് മെറ്റെപെകില്‍ കൊല്ലപ്പെട്ടത്. സുപ്രിംകോടതിയാണ് ഇക്കാര്യം അറിയിച്ചത്. കൊലപാതകത്തെ അപലപിച്ച പ്രസിഡന്റ് എന്റിക് പെന നിയെറ്റോ അന്വേഷണത്തിനുത്തരവിട്ടു. ജഡ്ജിയെ വെടിവച്ചുകൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതായി ഗവര്‍ണര്‍ അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day