|    Apr 25 Tue, 2017 8:02 pm
FLASH NEWS

മെക്‌സിക്കോയില്‍ കൂട്ടക്കുഴിമാടം കണ്ടെത്തി; 32 മൃതദേഹങ്ങളും ഒമ്പത് തലയോട്ടികളും

Published : 26th November 2016 | Posted By: SMR

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ മയക്കുമരുന്നു കടത്തുകാരുടെ കേന്ദ്രമായ തെക്കന്‍ മേഖലയില്‍ കൂട്ടക്കുഴിമാടം കണ്ടെത്തി. 32 മൃതദേഹങ്ങളും ഒമ്പത് തലയോട്ടികളുമാണ് കുഴിമാടത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സാധാരണക്കാരും മയക്കുമരുന്നു കടത്തുകാരും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സിത്‌ലാലയിലാണ് കുഴിമാടം കണ്ടെത്തിയത്.
മൃതദേഹങ്ങളില്‍ 31 എണ്ണം പുരുഷന്‍മാരുടെതും ഒന്ന് സ്ത്രീയുടേതുമാണ്. മേഖലയില്‍ ഇനിയും രഹസ്യ കുഴിമാടങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ചൊവ്വാഴ്ചയ്ക്കും വ്യാഴാഴ്ചയ്ക്കും ഇടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കാണാതായവര്‍ക്കായി അന്വേഷണം നടക്കുന്നതിനിടെ രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലിസ് ഇവിടെ പരിശോധന നടത്തിയത്. ഈവര്‍ഷം ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ 1800ഓളം പേരെ കൂട്ടക്കൊല നടത്തിയിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സമീപത്തുള്ള തിക്‌സ്ത്‌ല ഗ്രാമത്തില്‍ കഴിഞ്ഞയാഴ്ച ഒമ്പത് തലയില്ലാത്ത മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലിസ് പരിശോധന നടത്തി വരികയാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day